ജപ്പാനില്‍ മരണനിരക്കില്‍ കൊവിഡ് പിന്നില്‍; ആത്മഹത്യ മുന്നില്‍

ജപ്പാനിൽ കഴിഞ്ഞ ഒക്ടോബറിൽ കൊവിഡ് രോഗം മൂലം മരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ആത്മഹത്യകാരണം മരണമടഞ്ഞു. ഈ വർഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ (2153 പേർ )ആത്മഹത്യ ചെയ്തത്. എന്നാൽ കൊവിഡ് രോഗം മൂലമുള്ള മരണം 2087 പേർ മാത്രവും. ആത്മഹത്യാ നിരക്കിൽ പൊതുവെ മുന്നിലുള്ള രാജ്യമാണ് ജപ്പാൻ. കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ജപ്പാനിൽ ലോക് ഡൌൺ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും തൊഴിലിടങ്ങളിലെ തൊഴിൽ നഷ്ടവും ശബളം വെട്ടിക്കുറയ്ക്കലും ചെലവുകളും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ കഴിയാത്ത അവസ്ഥയും കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണ്. പലരും ഒന്നിലേറെ തവണ ആത്മഹത്യക്ക് മുതിർന്ന അനുഭവങ്ങളുമുണ്ട്. കൊവിഡ് രോഗം മാനസികാരോഗ്യത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സ്ത്രീകൾക്കിടയിലെ ആത്മഹത്യാ പ്രവണതയാണ് ഏറ്റവും മുന്നിൽ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതു കൊണ്ട് കുട്ടികൾക്ക് അവരുടെ സുഖദുഃഖങ്ങൾ പങ്കിടാനോ മറ്റുള്ളവരുമായി തുറന്ന് സംസാരിക്കാനോ കഴിയുന്നില്ല. ഇത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നു. രക്ഷിതാക്കളാകട്ടെ മക്കളുടെ വികാരങ്ങൾ മനസിലാക്കുന്നുമില്ല.ഇത് കൗമാരപ്രായക്കാരിൽ ആതാഹത്യാ പ്രവണത വർദ്ധിപ്പിക്കുന്നു.ദാരിദ്ര്യം തന്നെയാണ് ആത്മഹത്യക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. .

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *