നാരദ കേസ് : പ്രതികള്‍ക്ക് ജാമ്യം; സിബിഐക്ക് തിരിച്ചടി

കൊൽക്കത്ത : നാരദകേസിൽ പശ്ചിമ ബംഗാളിലെ രണ്ടു മന്ത്രിമാർ അടക്കമുള്ള നാല് തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് വെള്ളിയാഴ്ച താൽക്കാലിക ജാമ്യം നൽകി. മെയ് 19 മുതൽ ഇവർ ഹൈക്കോടതിയുടെ രണ്ടങ്ങ ബഞ്ചിന്റെ ഉത്തരവ് പ്രകാരം വീട്ട് അറസ്റ്റിലായിരുന്നു.രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ നേതൃത്വത്തിലെ ബഞ്ച് ഇവർക്ക് ജാമ്യം നൽകിയത്.കേസ് അന്വേഷണം ഇനിയും തണുപ്പിക്കരുതെന്ന് കോടതി സിബിഐ ക്ക് മുന്നറിയിപ്പ് നൽകി.2017 യിൽ സിബിഐ യുടെ ഇപ്പോഴത്തെ ഉദ്യോഗസ്ഥൻ തന്നെ രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ഇപ്പോൾ തിരക്ക് പിടിച്ചു അറസ്റ്റ് നടത്തിയതെന്നും കോടതി ചോദിച്ചു.

SHARE
  •  
  •  
  •  
  •  
  •  
  •