സ്വപ്നയും സന്ദീപും റിമാന്‍ഡില്‍

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ബംഗളൂരില്‍ കസ്റ്റഡിയില്‍ ആയ സ്വപ്നയെയും സന്ദീപ്‌ നായരെയും എറണാകുളം എന്‍ ഐ എ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഇരുവരെയും ക്വാറന്റൈന്‍ കെയര്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. പരിശോധനാ ഫലം ലഭിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങി ഇരുവരെയും ചോദ്യം ചെയ്യും. ഒളിവില്‍ കഴിഞ്ഞിരുന്ന സ്വപ്ന സുരേഷും സുഹൃത്ത്‌ സന്ദീപ്‌ നായരും ബാംഗളൂരില്‍ നിന്നാണ് എന്‍ ഐ എ പിടികൂടിയത് .ഒരാഴ്ച മുമ്പാണ് ഇരുവരും ഒളിവില്‍ പോയത്.തിരുവനന്തപുരത്ത് തിരുവല്ലയില്‍ സരിത്തിന്റെ വീട്ടിലും മറ്റൊരു പ്രതിയായ റമീസിന്റെ പെരിന്തല്‍മണ്ണയിലും വീട്ടിലും എന്‍ ഐ എ ഇന്ന് റെയ്ഡ് ചെയ്തു .

Leave a Reply