വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം. വിവാദ സ്ത്രീ സ്വപ്ന യുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷിക്കുക തന്നെ ചെയ്യുമെന്നു .മുഖ്യമന്ത്രി പിണറായിവിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ സമരം ചെയ്യുന്നവര്‍ നാടിന്റെ ഇന്നത്തെ അവസ്ഥ നോക്കിവേണം പ്രതിഷേധം സംഘടിപ്പിക്കാന്‍..
മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാന്‍ പാടില്ല. സുനാമിയും പ്രളയവും നേരിട്ടപ്പോള്‍ ഒന്നിച്ച് നിന്ന് നേരിട്ടവരാണ് നമ്മള്‍ . സുനാനി സമയത്ത് ഞങ്ങള്‍ പ്രക്ഷോഭം നിര്‍ത്തിവെച്ചു. ഇതൊരു പ്രത്യേക ഘട്ടമാണ്. പ്രൊട്ടോക്കോള്‍ ലംഘിക്കരുതെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.സുപ്പര്‍ സ്പ്രെഡ് എന്നത് സാമൂഹ്യവ്യാപനത്തിന്റെ തൊട്ടു മുന്നിലെ അവസ്ഥയാണ്. സൂപ്പര്‍ സ്പ്രെഡ് ആയിക്കഴിഞ്ഞു.

ഇന്ന് പ്രധാന പത്രം പൂന്തുറ പ്രദേശത്തെ പ്രതിഷേധം എന്ന പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ പ്രദേശത്ത് സന്നഗ്ദ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ മോശക്കാരാക്കി ചിത്രീകരിക്കാനാണിത്. ചിലരെ ദൃശ്യങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റി കാണിക്കുകയായിരുന്നു ചെയ്തത് .

Leave a Reply