ചങ്കിടിക്കുന്നത് മുഖ്യമന്ത്രിക്ക് ചുറ്റും നില്‍ക്കുന്നവര്‍ക്ക് : ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണംമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഡിജിപി ബഹ്റക്കും വലിയതുറ എസ് എച്ച് ഓ ക്കും കത്തു നൽകിയതായി രമേശ്‌ പറഞ്ഞു.ഇത് ഒരു .കസ്റ്റംസ് കേസ് മാത്രമല്ല. ഈ കേസിന്റെ ഗൗരവസ്വഭാവം നശിപ്പിക്കാൻ ആദ്യം മുതലേ ശ്രമിക്കുക്കുകയാണ് മുഖ്യമന്തി ചെയ്തത്.സി ആർ പി സി 154 അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാരിനു ബാധ്യതയുണ്ട്. നിയമപരമായ ഉത്തരവാദിത്വം നിരവഹിക്കാത്തതു കുറ്റകരമാണ്.
.സിആര്‍പി സിയും ഐപിസിയും അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ല. അതിന് വഴിയൊരുക്കിയത് ഈ സർക്കാർ അല്ലേ.അടിയന്തിരമായി നിയമ നടപടികൾ ആരംഭിക്കണം.
അനാവശ്യമായ പരാമർശങ്ങൾ ആണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രതിപക്ഷത്തെ കുറിച്ച് നടത്തിയത്. ഞങ്ങൾ സർക്കാർ നിർദേശങ്ങൾ അതേപടി പാലിക്കുന്നുഅതേസമയം ബംഗാളിൽ സിപിഎം നടത്തിയത് അക്രമ സമരങ്ങ ളാണ്. ഇവിടെ പോലീസ് ഉദാസീനമാണ്.ഈ സമീപനം രോഗം പകരാന്‍ ഇടയാക്കിയിട്ടുണ്ട്.പോലീസ് അനാവശ്യമായി മര്‍ദ്ദിക്കുന്നു.. ജനരോഷം കണ്ടില്ലെന്ന് നടിക്കരുത്. ജനങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന്റെ മൌലിക അവകാശമാണ്.നേതാക്കള്‍ തിരുത്തുന്നില്ലെങ്കില്‍ അണികളെങ്കിലും തിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ അപമാനിക്കലാണ്.
തിരുവനന്തപുരം നഗരത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.പ്രളയം ഉണ്ടായപ്പോള്‍ ഈ ജനങ്ങള്‍ക്ക്‌ ബിഗ്‌ സലൂട്ട് കൊടുത്തതാണ് നമ്മള്‍. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കുന്നതില്‍ ഇളവുകള്‍ നല്‍കാമെന്നാണ് മുഖ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്.രോഗവ്യാപനം ഉണ്ടാകാന്‍ ഒരിക്കലും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല.. ഇങ്ങിനെയാണോ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നതു?. എന്‍ ഐ എ യെ സിപീ‌എം ഇപ്പോള്‍ വാരിപ്പുനരുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു. മുഖ്യമന്ത്രി പറഞ്ഞത് പോലെ എന്‍ ഐ എ യുടെ പേര്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ ആരുടേയും ചങ്കിടിക്കില്ല. ചങ്കിടിക്കുന്നവര്‍ മുഖ്യമന്ത്രി ചുറ്റും ഉണ്ടെന്നും രമേശ്‌ പറഞ്ഞു.

Leave a Reply