depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ഹാജിയ സോഫിയ: തുർക്കിയിൽ ഇസ്ലാമിസ്റ്റുകൾ ആധിപത്യം നേടുന്നു – Janashakthi Online

ഹാജിയ സോഫിയ: തുർക്കിയിൽ ഇസ്ലാമിസ്റ്റുകൾ ആധിപത്യം നേടുന്നു

ഇസ്തംബൂൾ: പതിനഞ്ചു നൂറ്റാണ്ടു പഴക്കമുള്ള ഹാജിയ സോഫിയാ പള്ളിയെ ഒരു ദേശീയ  മ്യൂസിയം  നിലയിൽനിന്ന് മുസ്‌ലിം ദേവാലയമാക്കി മാറ്റുന്ന ഉത്തരവ് ചൂണ്ടിക്കാണിക്കുന്നത് തുർക്കിയിൽ  ഇസ്ലാമിസ്റ്റ് രാഷ്ട്രീയം പൂർണ ആധിപത്യം നേടുന്നതാണ്. പള്ളിയിൽ ഇസ്ലാമിക ചര്യകൾ അനുസരിച്ചുള്ള പ്രാർത്ഥനകൾ ജൂലൈ 24നു വെള്ളിയാഴ്ച ആരംഭിക്കുമെന്നു തുർക്കി സർക്കാർ അറിയിച്ചു.

ആറാംനൂറ്റാണ്ടിൽ ക്രൈസ്തവ ഭരണാധികാരികളാൽ നിർമിക്കപ്പെട്ട ഹാജിയ സോഫിയ തുർക്കിയിലെ ഏറ്റവും  പ്രമുഖമായ ചരിത്രസ്‌മാകമാണ്. ക്രിസ്ത്വബ്ദം 537 ൽ ജസ്റ്റീനിയൻ ചക്രവർത്തി പണിത ലോകത്തെ ഏറ്റവും വലിയ പള്ളി പിന്നീട് 900 വർഷകാലം ഓർത്തോഡക്‌സ് ക്രിസ്ത്യൻ ദേവാലയമായിരുന്നു.  പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ)  കീഴടക്കി മുസ്ലിം ഓട്ടോമൻ സാമ്രാജ്യം 1453ൽ അധികാരത്തിൽ വന്നതോടെ ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു.  1934ൽ തുർക്കിയിൽ മുഹമ്മദ് കെമാൽ പാഷ അത്താതുർക്കിന്റെ മതേതര ഭരണകാലത്തു പള്ളി ഒരു ദേശീയ  സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. യുനെസ്കോ ഹാജിയ സോഫിയ ഒരു അന്താരാഷ്ട്ര സാംസ്‌കാരിക സ്ഥാപനമായി പ്രഖ്യാപിക്കുകയുണ്ടായി. 

രണ്ടു പതിറ്റാണ്ടു മുമ്പ് തുർക്കിയിൽ ഇസ്ലാമിക സ്വഭാവമുള്ള എ കെ പാർട്ടി അധികാരത്തിൽ വന്നശേഷം ഹാജിയ സോഫിയ വീണ്ടും പ്രാർത്ഥനകൾക്കായി മുസ്ലിംകൾക്ക് തുറന്നു കൊടുക്കണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. തുർക്കി പ്രസിഡണ്ട് ഉർദുഗാൻ അത്തരം  അവകാശവാദങ്ങൾക്കു അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഹാജിയ സോഫിയയെ  ദേശീയ സ്മാരകമായി മാറ്റിയ അത്താതുർക് ഭരണകൂടത്തിന്റെ പ്രഖ്യാപനം ഭണഘടനാ വിരുദ്ധമെന്ന് കഴിഞ്ഞ ദിവസം തുർക്കി ഭണഘടനാ കോടതി വിധിച്ചിരുന്നു . അതിനു പിന്നാലെയാണ് പള്ളി മുസ്‌ലിംകൾക്കായി പ്രാർത്ഥനക്കു തുറന്നുകൊടുത്തു കൊണ്ടു ഉർദുഗാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ഓർത്തോഡക്‌സ്  ക്രിസ്ത്യൻ സംഘടനകളും നേതാക്കളും തുർക്കി സർക്കാരിന്റെ നീക്കത്തിൽ ഉത്കണ്ഠ രേഖപെപ്പടുത്തി. തുർക്കിയിൽ ന്യുനപക്ഷങ്ങൾ അരക്ഷിതതാവസ്ഥയിലേക്കു  നീങ്ങുകയാണെന്നു ക്രൈസ്തവ സംഘടനകൾ പറഞ്ഞു. രാജ്യത്ത്‌ കോടതികൾസർക്കാരിന്റെ  നിയന്ത്രണത്തിലാണ്. അതാണ് പുതിയ വിധി ചൂണ്ടിക്കാട്ടുന്നതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ ഓർത്തോഡോക്സ് ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധിച്ചു . അന്താരാഷ്ട്ര സാംസ്‌കാരിക സ്ഥാപനത്തിന്റെ സ്വഭാവം മാറ്റാനുള്ള തുർക്കിയുടെ നീക്കത്തിൽ യുനെസ്കോയും പ്രതിഷേധം പ്രകടിപ്പിച്ചു.

Leave a Reply