ഗുണ്ടാത്തലവൻ വികാസ് ദുബെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്കു പോകുന്ന വഴിക്കായിരുന്നു സംഭവം.മൂന്ന് അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപെട്ടപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ പോലീസ് വെടിപൊട്ടിച്ചു കീഴടക്കി. കാൺപൂരിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉജ്ജയിനിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.

Leave a Reply