സ്വപ്ന സുരേഷ് അപരിചിതയല്ല : സ്പീക്കർ
വിവാദ സ്വർണ്ണക്കടത്തുകാരി സ്വപ്ന സുരേഷ് തനിക്ക് അപരിചിതയല്ലെന്നും പലകാര്യങ്ങളിലും അവരുമായി ഇടപെട്ടിരുന്നു എന്നും സ്പീക്കർ ശ്രീരാമ കൃഷ്‌ണൻ വ്യക്തമാക്കി. യു എ ഈ കോൺസുലേറ്റിലെ വലിയ കാറിലായിരുന്നു കാണാൻ വരാറുണ്ടായിരുന്നതു. അതുകൊണ്ടു ഒരു ഡിപ്ലോമാറ്റിനുള്ള ബഹുമാനം നൽകിയിരുന്നു.അന്നാരും ആക്ഷേപമങ്ങൾ പറഞ്ഞിട്ടില്ല.അവർ ആരംഭിക്കുന്ന ഒരു ചെറിയ ഷോപ്പിന്റെ ഉത്‌ഘാടനം നിർവഹിച്ചത് മാസങ്ങൾ മുമ്പാണ്.പുകരഹിത വാഹനങ്ങൾ ഇറക്കുന്ന ഈ ഷോപ് ആരംഭിച്ചത്. ഒത്തിരി സമ്മർദ്ദം ഉണ്ടായത് കൊണ്ടാണ് ഉത്ഘടനത്തിനു പോയത്. അതിൽ ഒരു തെറ്റുമില്ല. ചടങ്ങിനു പോവുമ്പോൾ ചിലപ്പോൾ ഹസ്തദാനം ചെയ്യുകയോ പുറത്തു തട്ടുകയോ ചെയ്യും. അതിലൊരു തെറ്റുമില്ല.ഇത് അനാവശ്യമായ മാധ്യമ പ്രവർത്തനമാണ്. ലോക് കേരളസഭയുടെ ചടങ്ങിൽ ഇവർ പങ്കെടുത്തിട്ടില്ല. അതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് ബോധ്യമാകും.