മുഖ്യമന്ത്രിക്ക് കൈകഴുകി രക്ഷപ്പെടാനാകില്ല : കെ സുരേന്ദ്രൻ

കോഴിക്കോട് : എം ശിവശങ്കറിനെ ഇപ്പോഴും ഐ റ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാത്തതു മുഖ്യമന്ത്രിയുടെ മകളുടെ രഹസ്യ ബിസിനസ് ഇടപാടുകൾ എല്ലാം പുറത്തുവരും എന്ന ഭയംകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.സെക്രട്ടറി സ്ഥാനത്തു നിന്ന് ഇദ്ദേഹത്തെ മാറ്റിയത് കള്ളക്കടത്തു കേസിൽ ഇയാളുടെ പങ്ക് ശരിവെക്കുന്നതാണ്. ഇദ്ദേഹത്തെ എളുപ്പം മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ല. സരിത കേസിൽ ഉമ്മൻചാണ്ടി പറഞ്ഞ അതേ വാചകങ്ങൾ തന്നെയാണ് ഇപ്പോൾ പിണറായി വിജയനും പറയുന്നത്.തനിയാവർത്തനമാണ് നാം കാണുന്നത്. 2017 സെപ്റ്റംബർ മുതൽ എങ്കിലും ഈ സ്ത്രീയെ മുഖ്യമന്ത്രിക്ക് അറിയാം.ഷാർജ ഷേക്കിനു തലസ്ഥാനത്ത് സ്വീകരണം കൊടുത്തപ്പോൾ ഷേക്കിനും മുഖ്യമന്ത്രിക്കും ഇടയിൽ നിന്ന് നർമ്മ സംഭാഷണം നടത്തുന്നത് ഈ സ്ത്രീയായിരുന്നു. ലോക കേരള സഭയുടെ ആതിഥേയയായി തലസ്ഥാനത്തു പ്രവർത്തിച്ചതും ഈ സ്ത്രീയായിരുന്നു. മുഖ്യമന്ത്രി മാത്രമല്ല, പല മന്ത്രിമാരുടെയും സ്പീക്കർ ശ്രീരാമ കൃഷ്‌ണന്റെയും അടുപ്പക്കാരിയാണ് ഈ സ്ത്രീ. എത്ര തെളിവ് വേണമെങ്കിലും നിരത്താം. ഈ സ്ത്രീ സെക്രട്ടറിയറ്റിൽ നിയമിക്കപ്പെട്ടതു താൻ അറിഞ്ഞിട്ടില്ല എന്ന മെയ് വഴക്കം ഉമ്മൻചാണ്ടിയുടേതിന് സമാനമാണെന്ന് സുരേന്ദ്രൻ പേരാണ്. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ ആയി ജോലി ചെയ്യുന്ന ആൾ ഈ കള്ളക്കടത്തു തേച്ചു മാച്ചു കളയാൻ ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ ആരോപിച്ചു.

Leave a Reply