ലിബിയയിൽ ഡ്രോൺ ആക്രമണം നടത്തിയത് യു എ ഇ എന്ന് ആരോപണം

ദുബായ്: പരസ്പരം പോരടിക്കുന്ന വിവിധ സൈനിക  ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ലിബിയയിൽ കഴിഞ്ഞ ജനുവരിയിൽ ഡ്രോൺ ആക്രമണം വഴി നിരായുധരായ 26 കാഡറ്റുകളെ ട്രിപ്പോളിയിലെ സൈനിക അക്കാദമിയിൽ  കൊലപ്പെടുത്തിയതിനു പിന്നിൽ യുഎഇ ആണെന്നു ബിബിസിയുടെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി.

ജനുവരി ആറിന്  യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്  ലിബിയൻ താൽകാലിക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രിപ്പോളിയിലെ സൈനിക അക്കാദമിയിൽ മിസൈൽ ആക്രമണം ഉണ്ടായത്. അക്കാദമിയിലെ 26 കേഡറ്റുകൾ സംഭവത്തിൽ കൊല്ലപ്പെട്ടു. അവർ പരിശീലന പരേഡ്  നടത്തിയ അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നിൽ ആരാണെന്നു ഇതുവരെ കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല.  യുഎൻ പിന്തുണയുള്ള ലിബിയയിലെ ഐക്യസർക്കാരിനെ മറിച്ചിടാൻ ജനറൽ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി ആക്രമണം നടത്തുന്ന അവസരമായിരുന്നു അത്.  സൗദി അറേബിയ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഹഫ്താറിന്റെ സൈന്യത്തിനു പിന്തുണ നല്കുന്നതായാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ തങ്ങളല്ല ആക്രമണത്തിന് പിന്നിൽ എന്നാണ് ഹഫ്താറിന്റെ സൈന്യം പറഞ്ഞത്.  തങ്ങൾക്കു അതിൽ യാതൊരു പങ്കുമില്ല എന്നു യുഎഇ അധികൃതരും അവകാശപ്പെട്ടിരുന്നു. 

എന്നാൽ യുഎഇ അവകാശവാദം ശരിയല്ലെന്നും യുദ്ധക്കുറ്റം ചുമത്താവുന്ന ഏകപക്ഷീയ ആക്രമണത്തിനു പിന്നിലുള്ളത് യുഎഇ ആണെന്നുമുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ ബിബിസി  നടത്തിയത്. മിലിറ്ററി അക്കാദമിയിൽ നിന്നു ശേഖരിച്ച മിസൈൽ ഭാഗങ്ങൾ സൈനിക  വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയാണ് മിസൈൽ ചൈനീസ് നിർമിത ബ്ലൂ ആരോ 7 ആണെന്നു ബിബിസി കണ്ടെത്തിയത്. വിങ്  ലൂങ് 2 എന്നറിയപ്പെടുന്ന ഒരു ഡ്രോൺ സംവിധാനം ഉപ യോഗിച്ചാണ് ഈ മിസൈൽ തൊടുത്തു വിടുന്നത്.  സംഭവ സമയത്തു ലിബിയയിലെ അൽഖദീം എയർബേസിൽ മാത്രമാണ് ഈ തരത്തിലുള്ള ഡ്രോണുകൾ ഉണ്ടായിരുന്നത്. യുഎഇ പിന്തുണക്കുന്ന ജനറൽ ഹഫ്താറിന്റെ എൽഎൻഎ സേനയുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രമാണത്. ഈ കേന്ദ്ര ത്തിലേക്കു   മാരകശേഷിയുള്ള സൈനിക മിസൈലുകളും അവയെ വഹിക്കുന്ന ഡ്രോണുകളും നൽകിയത് യുഎഇ ആണെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു. ത ങ്ങളുടെ കണ്ടെത്തലുകൾ സംബന്ധിച്ചു  യുഎഇ സൈനിക അധികൃതരോട് വിശദീകരണം തേടിയെങ്കിലും അവർ പ്രതി കരിച്ചില്ല എന്നും ബിബിസി   പറയുന്നു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *