ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് അറിഞ്ഞാലേ നയം വ്യക്തമാക്കാനാകൂ: കോടിയേരി

ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് അറിഞ്ഞാലേ എൽ ഡി എഫ് നയം വ്യക്തമാക്കൂ എന്ന് സിപിഎം സംസ്ഥന സെക്രട്ടറി കൊടിയേരിബാലകൃഷ്‍ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.യുഡിഎഫ് ശിഥിലമാകുകയാണ് .അതിനെ രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്വം എൽ ഡി എഫിനില്ല.എൽ ഡി എഫ് കേരളത്തിൽ തെരെഞ്ഞെടുപ്പിൽ നേരിടാൻ പോകുന്നത് രണ്ട് തരം വർഗീയ ധ്രുവീകരണ മുന്നണികളെയാണ്.ഒന്ന് കോൺഗ്രസും എസ് ഡി പിഐ ജമാ അത്തെ ഇസ്‌ലാമി മുന്നണിയും മറ്റൊന്ന് ബിജെപിയും സഖ്യകകക്ഷികളെയും ആണ്.രണ്ടും തീവ്ര വാദ കക്ഷികളുടെ പിന്ബലമുള്ളതാണ്‌.എന്തുകൊണ്ടാണ് മുസ്ലിം ലീഗ് പഴയ നിലപാട് തിരുത്തിയത്?മുസ്ലിം വിഭാഗത്തിലെ സമസ്ത ഈ രാഷ്ട്രീയ തീവ്ര വാദത്തോട് യോജിക്കുന്നില്ല. കോൺഗ്രസ് മുന്നണിയുടെ പിൻബലം കേരളത്തിൽ മാത്രമല്ല.കേരളരാഷ്ട്രീയത്തിന്റെ ഭാഗമായ രാഹുൽ ഗാന്ധിയും എ കെ ആന്റണിയുടെയും കെ സി വേണുഗോപാലും എല്ലാം ഇതിന് ഒത്താശചെയ്യുന്നു ണ്ട്..മതനിരപേക്ഷ ശക്തികൾ ഇതിനെതിരെ മുന്നോട്ടുവരണം.അതാണ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കോടിയേരി പറഞ്ഞു

Leave a Reply