സെക്രട്ടറിയറ്റിൽ വിദേശ കമ്പനിയുടെ ഓഫീസ് : രമേശ്‌ ചെന്നിത്തല

സെക്രട്ടറിയറ്റിൽ പി ഡബ്ള്യു സി എന്ന വിവാദ വിദേശ കമ്പനിയുടെ ഓഫീസ് തുറക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഇനി ഗതാഗതമന്ത്രി ഫയലിൽ ഒപ്പിട്ടാൽ മതി.ഓഫീസിന് പേരിട്ടിരിക്കുന്നത് “ബാക് ഡോർ ” എന്നാണെന്ന് രമേശ് പറഞ്ഞു. ഈ പേര് എന്തായാലും അന്വര്ഥമാണു. അവിടെ നിയമനം ലഭിച്ച നാലുപേരുടെ പ്രതിമാസ ശമ്പളം 12 ലക്ഷം രൂപയാണ്. ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശബളം!. ഭരണ സിരാകേന്ദ്രത്തിൽ ഓഫീസ് തുറക്കാൻ വിദേശ കമ്പനിക്ക് അനുമതി നൽകിയത് ശരിയായ നടപടിയാണോ എന്ന് രമേശ് ചോദിച്ചു.പ്രതിപക്ഷം ഈ പ്രശ്‌നം ഉന്നയിച്ചത് കൊണ്ടല്ലേ ഓഫീസ് തുറക്കുന്നത് ഇത്രയും വൈകിയത്? ഇങ്ങിനെ ഒരു പ്രതിപക്ഷ നേതാവിനെയല്ലേ നമുക്ക് കിട്ടിയതെന്ന് മുഖ്യമന്ത്രി പരിതപിച്ചതിന് “ഇങ്ങിനെ ഒരു മുഖ്യമന്ത്രിയെ അല്ലേ കേരളത്തിന് കിട്ടിയതെന്ന് “പ്രതിപക്ഷ നേതാവ് തിരിച്ചു ചോദിച്ചു. ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഫയലിൽ എഴുതിയതെന്തെന്ന് മുഖ്യമന്ത്രിക്ക് വെളിപ്പെടുത്താമോ എന്ന് രമേശ് വെല്ലുവിളിച്ചു.ഫയൽ അയച്ചത് താൻ ആണെന്ന് പറഞ്ഞാൽ പോരാ,ഇരുവരും എന്താണ് എഴുതിയതെന്ന് കൂടി വെളിപ്പെടുത്തണം. ഹെസ്സ് എന്ന കമ്പനിയെ എങ്ങിനെ തെരെഞ്ഞെടുത്തുവെന്നാണ് ചീഫ് സെക്രട്ടറി ചോദിച്ചത്? ധാരണാപത്രം ഒപ്പിട്ടിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പച്ചക്കള്ളമാണ് എന്ന് ചടങ്ങിന്റെ ഫോട്ടോ രമേശ് പത്രസമ്മേളനത്തിൽ വിതരണം ചെയ്തു വിശദീകരിച്ചു . ഈ പദ്ധതി കേരളത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിപക്ഷം കൂട്ടുനിൽക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് തെളിവ് ഉണ്ടോ എന്ന് രമേശ് വെല്ലുവിളിച്ചു.കേരളത്തിൽ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഒരു പൈസ എങ്കിലും വിദേശ നിക്ഷേപമായി ഈ സർക്കാർ കൊണ്ടുവന്നുവോ എന്ന് രമേശ് ചോദിച്ചു.

Leave a Reply