കൂടുതല്‍ തെളിവുകളുമായി ചെന്നിത്തല
തിരുവനന്തപുരം കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്നും അവസാന വര്‍ഷത്തെ കടുംവെട്ടാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു. ലാവ്‌ലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ കോണ്‍ട്രാക്റ്റ് ആക്കി മാറ്റിയത് പോലെ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരു സ്വിസ്സ് കമ്പനി (ഹെസ്സ് ) വഴി കോണ്‍ട്രാക്റ്റ് തരപെടുത്തിക്കൊടുക്കാനുള്ള വളഞ്ഞ വഴിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പക്ഷപാതിത്വം കാണിക്കുന്നത് പക്ഷപാതിത്വമാണ്. സത്യപ്രതിജ്ഞലംഘനമാണ്.
ഈ കമ്പനിയെ സഹായിക്കാനാണ് മുഖ്യമന്ത്രി 2018 നവംബറില്‍ സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു . കേരള ഓട്ടോ മോബൈല്‍സുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആയിരുന്നു ലക്ഷ്യം. ഈ നീക്കം ധനമന്ത്രി ഡോ തോമസ് ഐസക്കിന്‍റെ പിന്തുണയോടെ ചീഫ് സെക്രട്ടറിയും ധനസെക്രട്ടരിയും എതിര്‍ത്തതിന്‍റെ ഫയലും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ കാണിച്ചു.
ഈ .നല്ല പദ്ധതിയെ . എങ്ങിനെ അഴിമതി നടത്താനുള്ള ഉപകരണമാക്കി മാറ്റി എന്നത്തിലാണ് മുഖ്യമന്ത്രിയുടെ വൈദഗ്ദ്യം. ഉദ്യോഗസ്ഥ തലത്തില്‍ അതിശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പി ഡബ്ല്യു സി കമ്പനിയെ കൊണ്ടുവന്ന് കണ്‍സള്‍ട്ടന്‍സി ആക്കിയത്. ശരിയായ മാര്‍ഗത്തിലൂടെയാണോ ഹെസ്സിനെ തെരഞ്ഞെടുത്തതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. ഹെസ്സ് നെ തെരഞ്ഞെക്കാന്‍ കേരള ആട്ടോ മോബൈല്‍സിനു അധികാരമില്ല എന്നതും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി..ധനകാര്യ വകുപ്പ് പറഞ്ഞത് ഇത് അനുവദിക്കാന്‍ പാടില്ല എന്നായിരുന്നു. അതുകൊണ്ടാണ് സംയുക്ത സംരംഭം മുന്നോട്ട് പോകാത്തത്. അതുകൊണ്ടാണ് ധാരണാ പ ത്രം ഒപ്പിടാന്‍ കഴിയാതെ പോയത് എന്തു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒപ്പിടാന്‍ തീരുമാനിച്ചത് എന്നാണ് ചീഫ് സെക്രട്ടറി ചോദിച്ചത്. ആരാണ് ബസിന്‍റെ വില നിശ്ചയിച്ചത്. ധനകാര്യ സെക്രട്ടറിയും ചോദിച്ചു. അപ്പോഴാണ് പി ഡബ്ലു സി യെ വെക്കാന്‍ തീരുമാനിച്ചത്
മുഖ്യമന്ത്രി എങ്ങിനെ പി ഡബ്ലു സി യുടെ വക്താവായി എന്ന്‍ രമേശ് ചെന്നിത്തല ചോദിച്ചു. സെബിയുടെ നിരോധനം ഈ കമ്പനിക്ക് ബാധകമല്ല എന്ന വാദം പച്ചക്കള്ളമാണെന്ന് രമേശ് പറഞ്ഞു. നിരോധനം ഉള്ള കമ്പനിയും പി ഡബ്ലു സി യും വ്യത്യസ്ത കമ്പനികള്‍ ആണെന്ന മുഖ്യമന്ത്രിയുടെ വാദവും രമേശ് തുറന്നു കാട്ടി.ഇക്കാര്യത്തില്‍ സെബി ഇറക്കിയ ഉത്തരവിലെ പ്രസക്ത ഭാഗം രമേശ് വായിച്ചു കേള്‍പ്പിച്ചു. നടപടിക്ക് ഇരയാകുന്ന കമ്പനികള്‍ തട്ടിപ്പ് തുടരാന്‍ പുതിയ കമ്പനികള്‍ ഉണ്ടാക്കി കബളിപ്പിക്കുന്ന പതിവുണ്ട്. ഒരേ വിലാസത്തില്‍ ഒരേ ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഇവരുടെ തന്ത്രം. .ഈ വസ്തുത മനസിലാക്കാതെ ജസ്റ്റിസ് ഷായും അഡ്വ പ്രശാന്ത് ഭൂഷനും ഇങ്ങിനെ നിരോധന നടപടി എടുക്കുമോ എന്ന് രമേശ് ചോദിച്ചു .നിരോധന ഉത്തരവ് . പി ഡബ്ലു സി നെറ്റ്‌വര്‍ക്ക് നു മുഴുവന്‍ ബാധകമാണ്. . ഇത് ഒരു മറയായി ഉപയോഗിച്ചു കൂടാ. എന്നാണ് സെബി വ്യക്തമാക്കിയത്.
മുഖ്യമന്ത്രി രണ്ടാമതായി പറഞ്ഞത് എമ്പാനില്‍ ചെയ്ത കമ്പനിയാണ് എന്നാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ NICSI യുടെ അംഗീകാരം വേണം. . ഇങ്ങിനെ ചെയ്യാന്‍ സര്‍ക്കാരോ മന്ത്രിസഭയോ തീരുമാനിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അതിന്‍റെ മിനിട്സ് മുഖ്യമന്ത്രി അയച്ചു തരണം . ദില്ലി മുഖ്യമന്ത്രി എമ്പാനാല്‍ ചെയ്ത കമ്പനിയെ എടുത്തപ്പോള്‍ മന്ത്രിസഭയെ അറിയിച്ചു അംഗീകാരം വാങ്ങിയിട്ടുണ്ട് .ഇവിടെ അങ്ങിനെ നടപടി സ്വീകരിച്ചോ? ഇതിലെ . കള്ളക്കളി എന്താണ് എന്ന് പറയാം. .ഹെസ്സ് പ്രതിനീധികള്‍ എങ്ങിനെ ഈ യോഗത്തില്‍ പങ്കെടുത്തു.?ആര് വിളിച്ചു? .കരാര്‍ ആര്‍ക്കാണ് എന്ന് തീരുമാനിച്ചശേഷം കണ്‍സള്‍ട്ടന്‍സിയെ വെയ്ക്കുന്നത്.തീവെട്ടിക്കൊള്ളയാണ് ഇവിടെ നടന്നത്.. ഗതാഗതമന്ത്രി ഈ യോഗം അറിഞ്ഞിട്ടുപോലുമില്ല. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് ഈ കമ്പനിയെ കണ്‍സള്‍ട്ടന്‍സി ആക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് 2013 ലാണ്. അന്ന് സെബിയുടെ നിരോധനം ഉണ്ടായിരുന്നില്ല. പി ഡബ്ലു സി ക്ക് അന്ന് സെബിയുടെ നിരോധന മില്ലായിരുന്നു. എന്താ മുഖ്യമന്ത്രിക്ക് ഈ കമ്പനിയോട് ഇത്രയേറെ താല്‍പ്പര്യം? ഇത് രാജഭരണമല്ല.. പ്രതിപക്ഷ നേതാവ് തുടര്‍ന്നു. .