ഇ മൊബിലിറ്റി: സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇ മൊബിലിറ്റി ബസ് കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത് കണ്‍സല്‍ട്ടിംഗ് കമ്പനികളെ നിയോഗിക്കുന്നത് ഇത് ആദ്യമല്ല.. മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തും ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല
ഇ മൊബിലിറ്റി കരാര്‍ നല്‍കിയ കമ്പനിയെ . സെബി കരിമ്പട്ടികയില്‍ ഉള്‍പ്പെടിത്തിയിരുന്നു എന്ന് പറയുന്നതും സത്യമല്ല. കേന്ദ്രസര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും ഈ കമ്പനിക്ക് കരാര്‍ നല്‍കിട്ടുണ്ട്. എന്നുമുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഈ കമ്പനിയുമായി വ്യവസായ ബന്ധം ഉണ്ടെന്ന് ഒരു എം എല്‍ എ ആരോപണം ഉന്നയിച്ചിട്ടുള്ളത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി വിസ്സമ്മതിച്ചു. ചിലരുടെ മനസ്സില്‍ കെട്ടിപ്പൊക്കുന്ന ആഗ്രഹങ്ങള്‍ ആണിതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷ നേതാവ് ഇതുവരെ കൊണ്ടുവന്ന ആരോപണങ്ങള്‍ ഒന്നും ക്ലച്ചു പിടിക്കാത്തതിന്‍റെ ജാള്യതയാണ് പുതിയ ആരോപണം ഉന്നയിക്കാന്‍ കാരണം. ഇ- മൊബിലിറ്റി സര്‍ക്കാര്‍ നയമാണ്. സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് വൈദ്യുതി വാഹന നയം ആവിഷ്ക്കരിച്ചത്. ശാസ്ത്രീയമായി പഠിച്ചു ചെയ്യേണ്ടത് ആണ്. കേന്ദ്ര സര്‍ക്കാര്‍ എം പാനല്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ്‌ ഇത്.

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 121ആയി. ഇതില്‍ 78 പേര്‍ വിദേശത്തുനിന്ന് എത്തിയവരും 26 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. അഞ്ചു പേര്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരും ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഇതില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ്. ഒമ്പത് സി ഐ എസ് എഫ് കാരും രോഗികള്‍ ആണ്.. കൂടുതല്‍ രോഗികള്‍ (26) തൃശ്ശൂരിലാണ്.
പൊന്നാനി താലൂക്കില്‍ ഇന്ന് അഞ്ച് മണിമുതല്‍ തിങ്കളാഴ്ച വരെ ട്രിപ്പിള്‍ ലോക് ഡൌണ്‍ .പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളില്‍ രോഗ ലക്ഷണമില്ലെങ്കിലും വ്യാപക മായ ടെസ്റ്റ്‌ നടത്തും വീടുകള്‍ സന്ദര്‍ശിച്ചു ശ്വാസകോശ രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍കോളേജില്‍ മരിച്ച തമിഴ്നാട് സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.
ക്കാരിനെ ടെക്നോസിറ്റിക്ക് ഏറ്റെടുത്ത സ്ഥലത്ത് ഉണ്ട് എന്നതു ശരിയാണ്.പക്ഷെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.ആരോപണം ഉന്നയിക്കുക പിന്നീട് പിന്മാറുക. മുമ്പ് ഉന്നയിച്ച ആരോപണങ്ങളും പിന്മാറുക. ഇ മൊബിലിറ്റി പേരില്‍ ആരോപണം വ്യക്തത വരുത്തേണ്ടിവരും. സമയം നഷ്ടപ്പെടുത്തേണ്ടിവരും. ജനങ്ങളെ രക്ഷിക്കാന്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കേണ്ടിവരും.വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്തതാണ്. പ്രതിപക്ഷവും ഇതിന്റെ കൂടെ ഉണ്ടാകണം സര്‍ക്കാരിനെ എതിര്‍ക്കുന്നത് തെറ്റല്ല ..നാടിന്റെ വഴിമുട്ടിയാലും സര്‍

Leave a Reply