ചാനല്‍ മേധാവികള്‍ മുതലകണ്ണീര്‍ ഒഴുക്കി കേരളത്തെ അപമാനിക്കരുതേ.
നിരീക്ഷകന്‍
കേരള രാഷ്ട്രീയത്തില്‍ ഒരു കറക്കു കമ്പനിയായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയായിരുന്ന കേരള കോണ്‍ഗ്രസ്സുകള്‍ ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്. അധികാരം,പണം എന്നിവ നേടാന്‍ രാഷ്ട്രീയത്തില്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്ത ഒരു വിഭാഗം ആണല്ലോ കേരള കോണ്‍ഗ്രസ്. ഇതില്‍ ഒരുവിഭാഗത്തെ യു ഡി എഫി യില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇതിനെയും പേറി നടന്നിരുന്നെങ്കില്‍ കേരളരാഷ്ട്രീയത്തില്‍ യു ഡി എഫ് ഒന്നുമല്ലാതായി തീരുമായിരുന്നു എന്നതാണ് വസ്തുത,ഒരര്‍ഥത്തില്‍ യുഡിഎഫ് ഇതിലൂടെ രക്ഷപ്പെട്ടിരിക്കുകയാണ്. ഇനി യുഡിഎഫില്‍ അവശേഷിക്കുന്ന വിഭാഗവും കേമന്മാര്‍ ഒന്നുമല്ല. പുറത്താക്കിയത് “കെ എം മാണിയെയാണ്”എന്നാണ് അദ്ദേഹത്തിന്‍റെ മകന്‍ ജോസ് കെ മാണി വിലപിക്കുന്നത്. എന്തൊരു തമാശയാണ്?
“പാലായില്‍ മത്സരിക്കുന്നത് കെ എം മാണിയാണ് ” എന്ന് ഇതേ ജോസ് കെ മാണി തുള്ളിച്ചാടി പറഞ്ഞ് നടന്നപ്പോള്‍ എന്തായിരുന്നു തെരഞ്ഞെടുപ്പ് ഫലം എന്ന് നമുക്ക് അറിയാം. മരിച്ചു കിടക്കുന്ന മാണി എങ്ങിനെയാണ് മത്സരിച്ച് നിയമസഭയില്‍ ഉയിര്‍ത്തെഴുന്നേറ്റു വരാന്‍!
ഭാര്യയെ കൂടി നിയമസഭയിലെത്തിക്കാനുള്ള ജോസ് കെ മാണിയുടെ അതിമോഹം കൂടിയാണ് പാലായില്‍ പൊലിഞ്ഞത്.. കെ എം മാണിയുടെ ലഗസി അവകാശപ്പെടാന്‍ പോന്ന ഒരു പാര്‍ട്ടിയോ കുടുംബമോ ഇന്ന് കേരള കോണ്‍ഗ്രസുകളില്‍ ഇല്ല. ശവക്കുഴിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കെ എം മാണിയെ അവിടെന്നിന്നു തോണ്ടിയെടുത്ത് തോളില്‍ കയറ്റി നടന്നാല്‍ കൈനീട്ടം പോലും ഇനി വില്‍ക്കില്ല എന്നതാണ് വസ്തുത.പക്ഷെ കയ്യിലുള്ള ചില പദവികള്‍ കാട്ടി വിലപേശാന്‍ ഒരു തവണ കൂടി കഴിഞ്ഞേക്കാം. കേരളത്തില്‍ ഇനി ഈ പരിപ്പ് വേവില്ല എന്ന് എല്ലാ കേരളാ കോണ്ഗ്രസ്സുകളും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഈ രാഷ്ട്രീയ കളിപ്പാട്ടം കൊണ്ട് ആര്‍ക്കാണ് ഗുണം.2020 കഴിഞ്ഞാല്‍ ഈ പാര്‍ട്ടി കേരളത്തില്‍ വംശ നാശം സംഭവിക്കുമെന്ന് ഉറപ്പാണ്.കേരള രാഷ്ട്രീയത്തിലെ ഏറ്റവുംവലിയ ന്യുയിസന്‍സ് ആണ് ഈ പാര്‍ട്ടികള്‍. .അവര്‍ക്ക് ജില്ലാ കൗണ്‍സില്‍ നേതൃത്വ പദവി കിട്ടുകയോകിട്ടാതിരിക്കുകയോ ചെയ്യുന്നത് മലയാളികള്‍ക്ക് ഒരു ചുക്കുമില്ല. ഈ ശല്യം രാഷ്ട്രീയത്തില്‍ നിന്ന് വംശനാശം ഉണ്ടാകണേ എന്നതാണ് രാഷ്ട്രീയ സാന്മാര്‍ഗികതയില്‍ വിശ്വസിക്കുന്ന ഏതൊരു മലയാളിയുടെയും ചിന്ത. ചാനല്‍ മേധാവികള്‍ ചാനല്‍ മേധാവികള്‍ ഇവര്‍ക്കുവേണ്ടി മുതലകണ്ണീര്‍ ഒഴുക്കി ഇന്നെങ്കിലും കേരളത്തെ അപമാനിക്കരുതേ.