ചെയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്
വിപ്ലവകാരികളുടെ മനസ്സിൽ ചുമപ്പ് നക്ഷത്രമായി ഇന്നും ജ്വലിച്ചു നിൽക്കുന്ന ഏണസ്റ്റോ ചെഗുവേരയുടെ അർജന്റീന യിലെ ജന്മഗൃഹം വിൽപ്പനയ്ക്ക്. 2002 ൽ ഈ വീട് സ്വന്തമാക്കിയ വ്യവസായി ഫ്രാന്‍സിസ്‌കോ ഫറൂഗിയയാണ് വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് ഒരു സാംസ്കാരിക കേന്ദ്രമാക്കാനായിരുന്നു ഫാറൂഗി യയുടെ ആഗ്രഹം. അത് സഫലമായില്ല.ഒട്ടേറെ വിശിഷ്ട വ്യക്തികളുടെ പാദസ്പർശമേറ്റതാണ് ഈ വീട്. ഫിദൽ കാസ്ട്രോയുടെ കുടുംബാംഗങ്ങളും ഇവിടം സന്ദർശിച്ചിട്ടുണ്ട് . ചെയുടെ ബൈക്ക് യാത്രകളിൽ സന്തത സഹചാരിയായിരുന്ന ആൽബർട്ടോ ഗ്രനേഡോസ് ആണ് ഇവിടത്തെ ശ്രേഷ്‍ഠനായ സന്ദർശകൻ.ക്യൂബൻ വിപ്ലവം വിജയത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ചെ പിന്നീട് ബൊളീവിയയിൽ പോരാട്ട ഭൂമിയിലേക്ക് പോയി.1967 ഒക്ടോബർ ഒമ്പതിനാണ് ബൊളീവിയയിൽ വെച്ച് പട്ടാളഭരണം ചെയെ വകവരുത്തുന്നത്. ചെ യെ കൊലപ്പെടുത്തിയിട്ട് അരനൂറ്റാണ്ട് പിന്നി ടുമ്പോഴും ആ ഓർമ്മകൾ തീജ്വാലകൾ പോലെ ആർത്തിരമ്പുന്നു.