ബിജെപി വിമതൻ യശ്വന്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് രണ്ട് വർഷം മുമ്പ്പ്രഖ്യാപിച്ചിരുന്ന മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഒക്ടോബറിലോ നവംബറിലോ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് ഈ തീരുമാനം.” ബിഹാറിനെ മാറ്റുക” എന്ന മുദ്രാവാക്യം മുന്നിൽ വെച്ചുള്ള മൂന്നാം മുന്നണിക്ക് യശ്വന്ത് രൂപം നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ബിജെപിയുടെയും സഖ്യത്തെ തോൽപ്പിക്കാനാണ് മൂന്നാം മുന്നണി. . ജാർഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാംഗമായിരുന്ന യശ്വന്ത് നിരവധി മുൻ എം പിമാരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. രണ്ടാഴ്ചയായി യശ്വന്ത് ബീഹാര്‍ കേന്ദ്രീകരിച്ച് പ്രചാരണത്തിലാണ്.

Leave a Reply