ട്രെയിനുകളിലെ എസി കോച്ചുകളിൽ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കുന്നു. രാജധാനി ട്രെയിനുകളില്‍ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു എസി കോച്ചുകളിലും നടപ്പാക്കും. ഓപ്പറേഷന്‍ തിയേറ്ററുകളിലേതു പോലെ മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണ്ണമായും മാറ്റും. എസി കോച്ചുകളിലെ വായു മണിക്കൂറില്‍ 12 തവണ പൂര്‍ണ്ണമായും മാറ്റണമെന്നുണ്ട്. നേരത്തെ മണിക്കൂറില്‍ ആറുമുതല്‍ എട്ടുതവണ വരെയാണ് വായു പൂര്‍ണ്ണമായും മാറ്റിയിരുന്നത്.

Leave a Reply