ഇലക്ട്രിക്ക് ബസ് ഇടപാടിൽ വൻ അഴിമതി:പ്രതിപക്ഷ നേതാവ്
ഇ മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ എസ് ആർ ടി സിക്ക് 3000 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള 4500 കോടിരൂപയുടെ കരാർ ആണിത്. ഒമ്പത് അഴിമതി കേസുകൾ നേരിടുന്ന പ്രൈസ് വാട്ടർ ഹ്യുസ് കൂപ്പർ എന്ന കമ്പനിക്കാണ് ഇതിന്റെ കൺസൾട്ടൻസി കൊടുത്തത്. മന്ത്രിസഭ കാണാതെ ചട്ടങ്ങൾ പാലിക്കാതെയും സെക്രട്ടറിയറ്റ് മാന്വലോ അവഗണിച്ചും ആണ് ഈ കരാർ. .സത്യം കുംഭകോണം അടക്കമുള്ള വാൻ അഴിമതിയിൽ പ്രതിസഥാനത്തു നിൽക്കുന്ന കമ്പനിയാണിത്. സെബി ഈ കമ്പനിയെ രണ്ടു വർഷം നിരോധിച്ചിട്ടു ഉത്തരവിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് മുൻ ലോകമ്മീഷൻ ചെയർമാനും ദില്ലി ഹൈക്കോടതി മുൻ . ചീഫ് ജസ്റ്റിസുമായ എ പി ഷാ ഈ കമ്പനി കരിമ്പട്ടികയിൽ പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും പിമാറിയില്ല.ഈ ലണ്ടൻ കമ്പനിയുമായി ഈ കമ്മ്യുണിസ്റ് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര അടുപ്പം എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തിൽ ഒട്ടേറെ പദ്ധതികളുടെ കൺസൾട്ടൻസി ഈ കമ്പനിക്കു നല്കിട്ടുണ്ട്. 7.08 .2019 ൽ കരാർ കൊടുത്ത ഈ ഇടപാടിൽ ടെൻഡർ പോള് വിളിച്ചിട്ടില്ല. 7 .09 .2019 നാണ് ഉത്തരവ് ഇറങ്ങുന്നത്. ഇങ്ങിനെ ഉത്താരവ് ഇറക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. സ്‌പ്രിംഗ്‌ളൈർ കരാർ പോലെ സൗജന്യമായി ചെയ്യാം എന്ന് പറഞ്ഞു വന്നവർ ഇപ്പോൾ വേഷം മാറി . കൺസൾട്ടൻസി ആയി കരാർ എടുക്കുകയാണ്.
ഗതാമന്ത്രി അറിഞ്ഞിരുന്നോ ഈ കരാർ. .ഏതു നിയമ ത്തിന്റെ പിൻബലത്തിലാണ് കരാർ കൊടുത്തത്. ജസ്റ്റിസ് ഷാ അയച്ച കത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചത്.? രമേശ് ചോദിച്ചു.