ബംഗാളിൽ ആശുപതി ചികിത്സക്ക് ഫീസ് നിരക്കിൽ പരിധി

സ്വകാര്യ ആശുപതികളിൽ കോവിഡ് പരിശോധനക്ക് പരമാവധി വാങ്ങാവുന്ന ഫീസ് നിരക്കുകൾ പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചു അതിശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നിരക്കുകൾ പ്രഖ്യാപിച്ചത്.സ്രവ പരിശോധനയ്ക്കു 2250 രൂപയും പി പിഇ ടെസ്റ്റിന് 1000 രൂപയുമാണ് ഈടാക്കാവുന്നത്. ആശുപതിയിൽ കോവിഡ് രോഗികളിൽ നിന്ന് ഡോക്ടർക്ക് പരമാവധി വാങ്ങാവുന്ന ഫീസ് ആയിരം രൂപ മാത്രമാക്കി.ഇപ്പോൾ ദിവസേന 5000 രൂപവരെ വാങ്ങുന്നുണ്ട്. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ടെസ്റ്റിനും പരിശോധനയ്ക്കും ഈടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് അത് തടയണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. അത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടാണ് ഇപ്പോൾ നിരക്ക് സർക്കാർ തന്നെ തീരുമാനിച്ചത്.
സ്വകാര്യ ആശുപത്രികൾ ഈ നിരക്ക് പൂർണ്ണമായി അംഗീകരിക്കുന്നില്ല. കോവിഡ് രോഗം മാത്രമേ ഉള്ളൂ എങ്കിൽ 1000 രൂപ കൺസൾട്ടേഷൻ ഫീ മതിയാകും.പക്ഷെ ഒന്നിലേറെ ഡോക്റ്റർമാർ കാണേണ്ട തുണ്ടെങ്കിൽ ഈ നിരക്ക് മതിയാകില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Leave a Reply