മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടുപഠിക്കൂ :മോദി

കൊവിഡ് രോഗ പ്രതിരോധത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മറ്റ് സംസ്ഥാനങ്ങൾ കണ്ടുപഠിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ നടപടികൾ ഏറ്റവും ഫലപ്രദമായി കൈക്കൊള്ളുന്നതിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി വഹിച്ച പങ്കിനെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. ഇന്ത്യയിൽ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത പ്രശംസയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്. യു പി യിൽ 85000 പേരുടെ ജീവൻ മുഖ്യമന്ത്രി രക്ഷിച്ചതായി മോദി അവകാശപ്പെട്ടു.
ആത്മ നിർഭർ റോസ്ഗാർ അഭിയാൻ പദ്ധതിയുടെ ഉത്‌ഘാടനം ഇന്ന് നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു.അസാധാരണവും അഭിനന്ദനീയവുമായിരുന്നു ഇത്. അക്ഷീണം പ്രയത്‌നിച്ച മുഖ്യമന്ത്രി കൊവിഡ് പ്രതിരോധത്തിൽ എത്ര കരുത്തനെന്നു തെളിയിച്ചു.മറ്റ് സംസ്ഥാനങ്ങൾ ഇത് കണ്ടു പഠിക്കണം.ഇതിൽ ആവേശം കൊള്ളണം. ഇത് കൈകാര്യം ചെയ്യുന്നതിൽ കാണിച്ച ആർജ്ജവവും ധീരതയും ബുദ്ധിയും മുമ്പൊരിക്കലും കണ്ടിട്ടില്ല.സ്ഥിതിഗതിയുടെ ഗൗരവം മുഖ്യമന്ത്രി ഉൾക്കൊണ്ടു.ക്വറൻന്റയിൻ കേന്ദ്രങ്ങളും ഐസോലേഷൻ കേന്ദ്രങ്ങളും നിർമ്മിക്കുന്നതിൽ മുഖ്യമന്ത്രി തന്റെ കഴിവ് മുഴുവൻ പ്രയോഗിച്ചു. രോഗം കലശലായ ബ്രിട്ടൻ,ഫ്രാൻസ്,ഇറ്റലി,സ്പെയിൻ എന്നീ രാജ്യങ്ങളുടെ ഒപ്പം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ആദിത്യനാഥ് ലോകമാതൃക സൃഷ്ടിച്ചു.- മോദി പറഞ്ഞു.

Leave a Reply