കോവിഡ് പ്രതിരോധം പ്രധാനമന്ത്രി പരാജയപ്പെട്ടു

ന്യുഡൽഹി: ലോകത്ത്‌ കോവിഡ് രോഗം വ്യാപകമായി കൊണ്ടിരിക്കെ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്ന ഏക രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് രാഹുൽ ഗാന്ധി എം പി ആരോപിച്ചു. സർക്കാർ അമ്പേ പരാജയമായിരുന്നു. സർക്കാർ ആവിഷ്ക്കരിച്ച എല്ലാ തന്ത്രങ്ങളും പാളിയെന്ന് രാഹുൽ കുറ്റപ്പെടുത്തി.നാല് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികളൊന്നും ഫലം കണ്ടില്ല.. രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമായിരുന്നു.രാഹുൽ ഗാന്ധി വീഡിയോ കോൺഫ്രൻസ് വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് തുറന്ന് പറയണം.21 ദിവസം കൊണ്ട് കോവിഡിനെ പിടിച്ചു കെട്ടുമെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി വൻ പരാജയമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply