മസ്ജിത് ആശുപതിയാക്കി

മഹാരാഷ്ടയിലെ തുണിമിൽ കേന്ദ്രമായ ഭിവാണ്ടിയിൽ മുസ്ലിം പള്ളി താൽക്കാലിക ആശുപത്രിയാക്കി. പള്ളി അധികൃതർ തന്നെയാണ് ഇതിന് മുൻകൈ എടുത്തത്. അഞ്ച് കിടക്കകളും രണ്ട് ഡോക്ടർമാരും ഉള്ള ആശുപത്രിയാണ് സജ്ജീകരിച്ചത്. പരിസരത്തുള്ള ക്ലിനിക്കുകൾ കോവിഡ് ഭയന്ന് അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് ഭിവാണ്ടിയിലെ മക്ക മസ്ജിത് ഇങ്ങിനെ മാതൃക കാട്ടിയത്. ഇതുവരെ ഇവിടെ 65 പേർ മരിച്ചു. ഇന്നലെ ഒറ്റ ദിവസം തന്നെ പുതിയ 94 രോഗികൾ എത്തി. .

Leave a Reply