സമ്പര്‍ക്കരോഗവ്യാപനം കേരളത്തില്‍ കുറഞ്ഞു
പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും നൂറു കടന്ന് നില്‍ക്കുന്നുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം കേരളത്തില്‍ വളരെ കുറവാണ്. കേരളം ഫലപ്രദമായ നടപടി സ്വീകരിക്കുന്നത് കൊണ്ടാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് 123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 84 പേര്‍ വിദേശത്ത് നിന്നും 33 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ആര്‍ പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗികള്‍ ആയത്. പതിനായിരത്തോളം പ്രവാസി മലയാളികളെ ഇന്ന് കേരളത്തിലെത്തിച്ചു.ഇതില്‍ 1621 പേര്‍ കപ്പലിലും 96581 പേര്‍ വിമാനത്തി ലുമാണ് എത്തിയത് .ഇന്നലെ 72 വിമാനങ്ങള്‍ സര്‍വീസ് നടത്തി.നാളെ മുതല്‍ 40 മുതല്‍ 50 വരെ വിമാനങ്ങള്‍ എത്തും.ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേഡ് ഫ്ലൈറ്റ്കളും 43 വന്ദേ ഭാരത് വിമാനങ്ങളും എത്തും..
കേരളം എല്ലാ സ്കൂള്‍ പരീക്ഷകളും യഥാസമയം പൂര്‍ത്തിയാക്കി .ഫലവും യഥാസമയം പുറത്തുവരികയാണ്. ഇത് ഇന്ത്യയില്‍ കേരളത്തിന്‍റെ നേട്ടമാണെന്ന് മുഖ്യമന്തി പറഞ്ഞു. .
17 61 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കൊവിഡ്ചികിത്സയിലുണ്ട്.വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ ആന്റി ബോഡി ടെസ്റ്റ് നിര്‍ബന്ധമാക്കും. അതിനുശേഷം വേണ്ടിവന്നാല്‍ പി സി ആര്‍ ടെസ്റ്റ് നടത്തും. സമ്പര്‍ക്കതിലൂടെയുള്ള കേരളത്തില്‍ വ്യാപനം കാര്യമായി ഇല്ല എന്നതാണ് ഏറ്റവും ആശ്വാസകരം. കേരളത്തില്‍ 10 ലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗത്തിന്റെ തോത്. ഇന്ത്യയിലെ തോത് 10 ലക്ഷത്തില്‍ 36 2 ആണ്.മരണ നിരക്കില്‍ ഇന്ത്യ 3.1 ശതമനമാനെകില്‍ കേരളം 0.6 ശതമാനം മാത്രമാണ്. പോസിറ്റീവ് കേസുകളുടെ തോത് ഇന്ത്യയില്‍ 6. 2 ശതമാനമാണ്.എന്നാല്‍ കേരളത്തില്‍ 1.8 ശതമാനമാണ്.ഇത് ദേശീയമായി 2.1 ശതമാനം ആയി താഴ്ത്തുകയാണ് ലക്‌ഷ്യം.കേരളം ഇപ്പോള്‍ തന്നെ അതിലും താഴെയാണ്.കേരളത്തില്‍ മരിച്ച 22 പേരില്‍ 20 ഉം ഗുരുതര,ആയ മറ്റുരോഗങ്ങള്‍ ഉള്ളവര്‍ ആയിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്ത് തീരുമാനം സര്‍ക്കാര്‍ എടുത്താലും അതിനെ എതിര്‍ക്കുക എന്ന മാനസികനില എന്തുകൊണ്ടാണ് ചിലര്‍ക്ക് ഉണ്ടാകുന്നതെന്ന് അറിയില്ല. എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി മുരളീധരന്റെ വിമര്‍ശനം ആണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുഖപ്രസംഗം എഴുതിയതിനാണ് അദ്ദേഹം ആ പത്ര ഉടമയെ കൊവിഡ് ഉപദേശകസമിതിയില്‍ അംഗമാക്കിയതിനെ ഇപ്പോള്‍ എതിര്‍ക്കുന്നത്.എന്ന് മുഖ്യമന്ത്രി പറഞ്ഞു.