മലയാള പത്രവും ന്യൂയോർക്ക് ടൈംസും

ഗൾഫ്‌ നാടുകളിൽ കോവിഡ് രോഗത്തെ തുടർന്ന് മരിച്ചു വീണ മലയാളികളുടെ ചിത്രങ്ങൾ മാത്രം നിരത്തി മലയാളത്തിലെ ഒരു പ്രമുഖ പത്രം “ഇനിയുമെത്ര മരിക്കണം ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച (ജൂൺ 24 ) കവർ സ്റ്റോറി കേരളത്തിൽ കടുത്ത വിവാദത്തിന് വഴിയൊരുക്കിയിരി ക്കുകയാണല്ലോ. സംസ്കാരശൂന്യമായ നടപടിയാണിതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ രോഷാകുലനായി പറഞ്ഞു. ഗൾഫിൽ ജീവിക്കുന്ന മലയാളികൾക്ക് തുടർന്ന് അവിടെ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കൃത്യം ഒരുമാസം മുൻപ് അതായത് മെയ് 24 ന് ലോകത്തെ ഏറ്റവും പ്രമുഖ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ മുഖ പേജ് ആണ് ഇതോടൊപ്പമുള്ളത്. മരണം ഒരുലക്ഷമായെപ്പോൾ ജനങ്ങളുടെ മനസ്സ് തട്ടി ഉണർത്താൻ, മരിച്ചവരുടെ വിശദമായ വിവരങ്ങൾ നിരത്തി ഈ പത്രം ഒന്നാം പേജ് തയ്യാറാക്കി.ലോകം മുഴുവൻ അത് വാർത്തയായി.പ്രമുഖ ചാനലുകൾ അത് വാർത്തയാക്കി. ഒരു പത്രത്തിന്‍റെ മഹനീയ മാതൃകയെ വാനോളം വാഴ്ത്തി. എന്നാൽ ഇവിടെയോ? മരിച്ചവരുടെ ചിത്രങ്ങൾ മുഖപേജിൽ നൽകി സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തിയ പത്രത്തെ നിലത്തിട്ട് ചവിട്ടി അരയ്ക്കുന്നു. അധികാരത്തിന്‍റെ ധാർഷ്ട്യം നുരഞ്ഞു പൊന്തുന്നു. രൗദ്രമായ ആ മുഖത്തിൽ നിന്ന് എന്താണ് നാം വായിച്ചെടുക്കേണ്ടത്?

Leave a Reply