മനോജ്കുമാര്‍ പരമയോഗ്യന്‍

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ട കെ വി മനോജ്‌കുമാര്‍ ആ പദവിയില്‍ ഇരിക്കാന്‍ പരമയോഗ്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തില്‍ ഈ നിയമനം സംബന്ധിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം എടുത്തിട്ടപ്പോള്‍ ആണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മനോജ്‌ കുമാര്‍ നല്ല ചുറുചുറുക്കുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമനം ലഭിക്കാത്ത രണ്ട് ജഡ്ജിമാര്‍ക്ക് ഇതില്‍ പരാതി ഉണ്ടായിട്ട് കാര്യമില്ല. അവരെക്കാൾ ബുദ്ധിയുള്ളയാളെ തെളിയിച്ചു . ഇന്റര്‍വ്യുവില്‍ കഴിവ് തെളിയിച്ചത് മനോജ്‌ കുമാര്‍ ആണ്. ഇദ്ദേഹത്തെ നിയമിക്കുന്നതിന് വേണ്ടി നിയമത്തിലോ ചട്ടത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല – മുഖ്യമന്ത്രി തുടർന്നു..

Leave a Reply