സാമൂഹ്യവിരുദ്ധ നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കരുത്

തുടർച്ചയായ ആറാം ദിവസവും കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് 152 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ വിദേശത്തു നിന്ന് വന്നവർ 98 പേരും അന്യസംസ്ഥങ്ങളിൽ നിന്ന് വന്നവർ 46 ആണ്. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണിത്.
യു എ യിൽ നിന്ന് വരുന്നവര്‍ക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കും.എപ്പോള്‍ തിരിച്ചെത്തിയാലും ചികിത്സ നല്‍കും.ഇന്ന് 14058 പേര്‍ ഇന്ന് വിമാനങ്ങളില്‍ എത്തും.ഇതില്‍ 71 വിമാനങ്ങള്‍ ഗള്‍ഫില്‍നിന്നുമാണ് എത്തിയത്. ഇന്നത്തെ ഒരു മലയാള പത്രം ഗള്‍ഫില്‍ മലയാളികള്‍ മരിച്ചതിന് ഉത്തരവാദി ഈ സര്‍ക്കാര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുകണ്ടു.ആ രാജ്യങ്ങളില്‍ ഇപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്ന വര്‍ക്ക് ദോഷം ചെയ്യുന്നതാണ് ഈ പത്രത്തിന്‍റെ നിലപാട് കുത്തിത്തിരിപ്പിന് ഒരു അതിരുവേണം. ആരുയെങ്കിലും അശ്രദ്ധ കൊണ്ടാണോ ഇങ്ങിനെ സംഭവിച്ചത്. ഇതിന് കാരണം ലോക് ഡൌണ്‍ ആയിരുന്നു എന്ന് അറിയില്ലേ. കോവിഡിനെക്കള്‍ അപകടകാരിയായ രോഗമാണ് ഈ പത്രത്തിന്‍റെ പ്രചരണം. യാത്ര മുടങ്ങിയത് കൊണ്ട് ഒരു മലയാളിയും മരിച്ചിട്ടില്ല. വിമാനത്തില്‍ സ്ക്രീനിംഗ് നടത്തിയില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് പകരും. 45 ശതമാനം ഗര്‍ഭിണികളും വയോധികരും മറ്റുമാണ്. രോഗികള്‍ക്കൊപ്പം യാത്ര ചെയ്യുന്നത് കൊണ്ട് . സൂപ്പര്‍ സ്പ്രെഡിന് കാരണമാകുന്നു. ഈ മാസം 20 മുതല്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. നടപടി പൂര്‍ത്തിയാകാത്തത് കൊണ്ട് അഞ്ചുദിവസം കൂടി നീട്ടി. വിദേശ മാന്ത്രാലയം വിവിധ എംബസികളുമായി ബന്ധപ്പെട്ടു. മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ടെസ്റ്റ്‌ സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. 72 മണിക്കൂര്‍ സമയമേ ടെസ്റ്റ്‌ ഫലത്തിന് സാധുതയുള്ളൂ. .സ്ക്രീനിങ്ങിനു എല്ലാ യാത്രക്കാരും തയ്യാറാകണം.വിധേയമാകാത്ത എല്ലാ യാത്രക്കാരും റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് വിധേയമാകണം.റിസള്‍ട്ട്‌ എന്തായാലും 14 ദിവസം ക്വാരന്‍ന്ടയിനില്‍ കഴിയണം. ഖത്തര്‍ യാത്രക്കാര്‍ മൊബൈല്‍ ആപ്പ് ടെസ്റ്റ്‌ ചെയ്യണം. സൌദിഅറേബ്യ യില്‍ നിന്നു വരുന്നവര്‍. പി പി ഇ കിറ്റ് ധരിക്കണം ടെസ്റ്റ്‌ ചെയ്യാതെ കുവൈറ്റില്‍ നിന്ന് വരുന്നവര്‍ക്കും ഇത് ബാധകമാണ്. ചാര്‍ട്ടേഡ് വിമാനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കുന്നുണ്ട്.പക്ഷെ വേണ്ടത്ര വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ അവ നിരസിക്കുന്നുണ്ട്.അത് പരിശോധിച്ചുവേണം സമര്‍പ്പിക്കാന്‍

Leave a Reply