മരണം ഒന്ന്; പുതിയ രോഗികള്‍ 141
കേരളത്തില്‍ ഇന്ന് ഒരു കൊവിഡ് രോഗി മരണമടയുകയും 141 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും.ചെയ്തു. കൊല്ലത്ത് മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്കൊവിഡ് ബാധിച്ചു മരിച്ചത്.ദില്ലിയില്‍ നിന്ന് എത്തി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണം ഇതോടെ 22 ആയി.
സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍
പറഞ്ഞു.സംസ്ഥാനത്ത് 1620 പേര്‍ക്ക് കൊവിഡ് രോഗമുണ്ട് ഒന്നരലക്ഷം പേരാണ് നിരീക്ഷണത്തില്‍ .141 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത് .വിദേശത്ത് നിന്ന് വന്ന 79 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 52 പേര്‍ക്കുമാണ് രോഗം.സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്ക് രോഗം വന്നു. 111 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. . പത്തനംതിട്ട(27)പാലക്കാട് (27)ആലപ്പുഴ (19) തൃശ്ശൂര്‍ (14 )എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ രോഗികളെ കണ്ടെത്തി. . രോഗവിമുക്തി നേടിയവര്‍ 60 പേരാണ്.
തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കും. നിയന്ത്രണം സെക്രട്ടറിയറ്റിലും ബാധകം, പലരും നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുര ത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം ബാധിച്ചു. പാലക്കാട് പത്തുവയസ്സില്‍ താഴെയുള്ള അഞ്ച് കുട്ടികള്‍ക്ക് കൊവിഡ് രോഗം കണ്ടെത്തി. . ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം.
.ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് കണ്ടെത്തിയ ദിവസമാണിന്ന്. ഒമ്പത് ജില്ലകളില്‍ നൂറിലേറെ പേര്‍ക്ക് കൊവിഡ് രോഗമുണ്ട്. പ്രവാസികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന കാര്യത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.26 ലക്ഷം കുട്ടികള്‍ക്ക് കിറ്റ് കിട്ടും.
.