ഹജ്ജ് ഇത്തവണ സൗദിയിൽ ഉളളവർക്കു മാത്രം

റിയാദ്: ഇത്തവണ ഹജ്ജ് കർമത്തിന് സൗദി  അറേബ്യയിലുള്ള തീർത്ഥാടകർക്കു മാത്രമേ അനുമതി നൽകുകയുള്ളൂ എന്ന് സൗദി അധികൃതർ അറിയിച്ചു. ഗുരുതരമായ  കൊറോണ രോഗബാധയുടെ  പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം വളരെ പരിമിതമായ നിലയിൽ നടത്താൻ തീരുമാനിച്ചതെന്ന് ഭരണകൂടം അറിയിച്ചു. സാധാരണ  നിലയിൽ ലോകത്തെ മിക്ക രാജ്യങ്ങളിൽ നിന്നുമായി ഇരുപതു ലക്ഷത്തിലധികം മുസ്ലിം തീർത്ഥാടകർ ഹജ്ജ് കർമങ്ങൾക്കായി സൗദിയിലെ മക്ക, മദിന നഗരങ്ങളിൽ എത്താറുണ്ട്. ഇത്തവണ  ഹജ്ജ് തീർത്ഥാടനം പൂർണമായും ഒഴിവാക്കിയേക്കും എന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Leave a Reply