ഇരുൾ പടർന്ന വഴികളിൽ കുടുങ്ങിയ മുംബൈയിലെ ഡബ്ബാവാല സമൂഹം
കോവിഡ് മഹാമാരി ആരെയും വെറുതെ വിട്ടിട്ടില്ല–മുംബൈ നഗരജീവിതത്തിന്‍റെ അവിഭാജ്യഘടകമായ ഡബ്ബാവാലമാരെയും. ടിഫിൻ വിതരണത്തിലേർപ്പെട്ടിട്ടുള്ള ഡബ്ബാവാലമാർ ഇന്ത്യയിലും പുറത്തും ഒരുപോലെ പ്രസിദ്ധരാണ്. കൊറോണ വൈറസിനെ നേരിടുന്നതിനായി തുടരുന്ന ലോക്ക്ഡൌൺ അവരുടെ ജീവിതങ്ങൾക്ക് മേൽ നിഴൽ പടർത്തിയിരിക്കുകയാണ്. വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണവുമായി ഒരു ദിവസം 5000ത്തോളം ഡബ്ബാവാലമാരാണ് ഭക്ഷണവിതരണം നടത്തി വന്നിരുന്നത്. അവരുടെ പക്കൽ നിന്ന് ഭക്ഷണം വാങ്ങുന്നവർക്ക് ഒരുകാര്യം ഉറപ്പായിരുന്നു: ആ ഭക്ഷണം വിതരണത്തിനായി എത്തുന്ന ഡബ്ബാവാലമാരുടെ വീടുകളിൽത്തന്നെ പാചകം ചെയ്യുന്നതാണ്. തുടങ്ങിയതിനുശേഷം ടിഫിൻ വിതരണം ഒരിക്കൽപ്പോലും മുടങ്ങിയിട്ടില്ല. ഈ സമ്പ്രദായത്തിന്റെ കാര്യക്ഷമത മനസ്സിലാക്കിയ ഹാർവാഡ് ബിസിനസ് സ്‌കൂൾ 2010ൽ അവരുടെ പഠനത്തിന്‍റെ ഒരു ഭാഗമാക്കി അതിനെ മാറ്റി. ഡബ്ബാവാല സിസ്റ്റം: ഓൺ ടൈം ഡെലിവറി. കുറഞ്ഞ ചിലവിൽ ലളിതമായ ഓപ്പറേറ്റിംഗ് സംവിധാനത്തോട് കൂടിയ ഉയർന്ന കാര്യക്ഷമതയുള്ള സംവിധാനമെന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. വീടുകളിൽ പാചകം ചെയ്ത 200,000ത്തോളം ടിഫിനുകളാണ് കമ്പനി ഓരോ ദിവസവും വിതരണം ചെയ്തിരുന്നത്. ലോക്ക്ഡൌൺ ഉടനൊന്നും അവസാനിക്കാൻ സാധ്യതയില്ലാത്തതിനാൽ അവരുടെ മുന്നിൽ വഴികളിലെല്ലാം ഇരുട്ട് പടർന്ന് കിടക്കുകയാണ്. മുംബൈ ഡബ്ബാവാലമാരുടെ ദയനീയസ്ഥിതി മനസ്സിലാക്കിയ സോഷ്യൽ മീഡിയ ഉപയോക്താക്കൾ–പ്രത്യേകിച്ച് മുംബൈയിലുള്ളവർ–അവരെ സഹായിക്കുന്നതിനായി മഹാരാഷ്ട്ര ഗവൺമെന്റിനോട് അഭ്യർത്ഥിക്കുകയാണ്. കഴിഞ്ഞ 125ൽപ്പരം വർഷങ്ങളായി മുംബൈ നഗരത്തിന്‍റെ അടയാളമായിരുന്നു ഡബ്ബാവാലമാരെ ഈ വിഷമസന്ധിയിൽ സഹായിക്കാൻ. ഡബ്ബാവാലമാർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് മുംബൈ ഡബ്ബാവാല അസോസിയേഷനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. |