കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ ഏറുന്നു
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നു. ഇന്ന് ( തിങ്കളാഴ്ച ) കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 138 ആയി.രോഗികളുടെ എണ്ണം നൂറിലധികം എത്തുന്നത് നാലാം ദിവസമാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് നാല് പേർ മാത്രമാണ്.രോഗം സ്ഥിരീകരിച്ചതിൽ 86 പേർ വിദേശത്തു നിന്നും 47 പേർ അന്യസംസ്ഥാനങ്ങളിൽ എത്തിയവരാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശു പത്രി സുരക്ഷാ ജീവനക്കാരനും രോഗികളിൽ ഉണ്ട്.അതേസമയം 88 പേർ രോഗ വിമുക്തരായി. നാല് പുതിയ ഹോട്ട് സ്പോട്ട് ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്തു ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മലപ്പുറത്താണ്.
മലപ്പുറത്ത് ഇന്ന് രോഗം കണ്ടെത്തിയവർ മുഴുവൻ വിദേശത്തുനിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരോ ആണ്. തലസ്ഥാനത്തു ഇനി 50 ശതമാനം കടകളെ തുറക്കൂ. വി എസ് സുനില്‍കുമാര്‍ ഇന്ന് സ്വയം ക്വാരന്റീന് തയ്യാറായി. മന്ത്രിക്ക് നിവേദനം നല്‍കിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതാണ് മന്ത്രി ക്വാരന്റീനില്‍ പോകാന്‍ കാരണം.എന്നാല്‍ പിന്നീട് നടന്ന ടെസ്റ്റില്‍ സുനില്‍കുമാറിന്റെ ഫലം നെഗറ്റീവ് ആയി.