ചൈനാ ആക്രമണം: അതിർത്തി സംരക്ഷണത്തിനു പൂർണ പിന്തുണ

പ്രത്യേക  പ്രതിനിധി

ന്യൂ ദൽഹി: ഇന്ത്യയുടെ  അതിർത്തികൾ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ സേനകൾ നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും വിവിധ രാഷ്ട്രീയ കക്ഷികൾ പിൻതുണ നൽകി. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ ഭടന്മാർക്കു ജീവൻ  നഷ്ടമായ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അഖിലകക്ഷി യോഗത്തിലാണ് പാർട്ടികൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, ശിവസേന, ഡിഎംകെ, എൻസിപി, സിപിഎം, സിപിഐ അടക്കം ഇരുപതോളം  കക്ഷി നേതാക്കൾ വിഡിയോ വഴി നടന്ന യോഗത്തിൽ പങ്കെടുത്തു. എഎപി, ആർജെഡി, ഓൾ ഇന്ത്യാ എംഐഎം എന്നീ കക്ഷികൾ യോഗത്തിനു ക്ഷണിക്കാത്തതിൽ പ്രധാനമന്ത്രിയോട് പ്രതിഷേധം അറിയിച്ചു.

 യോഗത്തിൽ സംസാരിച്ച കോൺഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി എന്താണ് മെയ് 5 മുതൽ അതിർത്തിയിൽ സംഭവിക്കുന്നത് എന്ന കാര്യത്തെപ്പറ്റി രാജ്യത്തെ ജനങ്ങൾക്ക് ഇനിയും വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടി.  സർക്കാർ ഇക്കാര്യങ്ങളെപ്പറ്റി ജനങ്ങളോട് തുറന്നു പറയണം. അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് എപ്പോഴാണ് സർക്കാരിന് മനസ്സിലായത്? മെയ് 5നു നടന്ന കൈയേറ്റത്തിനു മുമ്പ് ചൈനയുടെ ഭാഗത്തു നിന്ന് അതിക്രമങ്ങൾ ഉണ്ടായിരുന്നുവോ? മുൻകരുതൽ എടുക്കുന്നതിൽ പരാജയമുണ്ടായോ? ചൈനയുടെ ഭാഗത്തു സൈനിക കേന്ദ്രീകരണം നടക്കുന്ന കാര്യം കണ്ടെത്തുന്നതിൽ ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടുവോ? ഇത്തരം കാര്യങ്ങൾ സംബന്ധിച്ചും  പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ചൈനയുമായുള്ള  അതിർത്തി  തർക്കങ്ങളുടെ പേരിൽ ആ രാജ്യവുമായുള്ള  സാമ്പത്തിക ബന്ധങ്ങളും കരാറുകളും അവസാനിപ്പിക്കണം എന്ന മട്ടിലുള്ള സമീപനങ്ങൾ ദോഷം ചെയ്യുമെന്ന് മുൻ പ്രധാനമന്ത്രി ദേവ ഗൗഡ പറഞ്ഞു. ആയുധം പ്രയോഗിക്കുന്നതു സംബന്ധിച്ച  കാര്യങ്ങൾ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാണെന്നും അത്തരം കാര്യങ്ങളിൽ സർക്കാരിന് ഒറ്റക്കു തീരുമാനമെടുക്കാനാവില്ലെന്നും  എൻസിപി നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ ശരദ് പവാർ  പറഞ്ഞു. ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രധാന  വ്യത്യാസം ചൈന ഏകകക്ഷി  ഭരണത്തിലുള്ള രാജ്യവും ഇന്ത്യ ജനാധിപത്യ രാജ്യവുമാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അതിനാൽ അന്തിമമായി ഇന്ത്യ തന്നെ വിജയിക്കും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. പ്രതിരോധ  മന്ത്രി രാജ്‌നാഥ് സിങ്, വിദേശ കാര്യ മന്ത്രി എസ് ജയ്‌ശങ്കർ, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ എന്നിവരടക്കം കേന്ദ്ര മന്തിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരും യോഗത്തിൽ പങ്കെ

Leave a Reply