കൊവിഡ്: കേന്ദ്ര നിലപാട് തിങ്കളാഴ്ച അറിയിക്കണം
കൊച്ചി: ഗള്‍ഫില്‍നിന്നും പ്രവാസികള്‍ക്ക് കേരളത്തില്‍ മടങ്ങിവരാന്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ആരായുന്നു. തിങ്കളാഴ്ച മറുപടി കോടതിയെ അറിയിക്കണം. അതേസമയം ജൂണ്‍ 24 വരെ ഉത്തരവ് നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. അതുവരെ പ്രവാസികള്‍ക്ക് പരിശോധനാ ഫലം ഇല്ലെങ്കിലും വന്ദേ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളത്തിലേക്ക് വരാം. അതു കഴിഞ്ഞാല്‍ തീരുമാനം നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കാനാണ് അഞ്ചുദിവസത്തെ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി യുടെ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്.