കേരളം ട്രുനാറ്റ് കിറ്റ്‌ ലഭ്യമാക്കും

കൊവിഡ്പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ ട്രുനാറ്റ് പരിശോധന കിറ്റ്‌ ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെയാകും ഇത്.
ഇന്ന് 97 പേരുടെ രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു മരണവും ഉണ്ടായി.കേരളത്തില്‍ കൊവിഡ് പ്രതിരോധ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. . “എനിക്കിതൊന്നും ബാധകമല്ല ” എന്ന നിലപാടിലാണ് പലരും റോഡില്‍ തിരക്ക് കൂടുന്നു ശാരീരിക അകലം പാലിക്കുന്നുമില്ല. സോപ്പ് ഉപയോഗവും സാനിട്ടൈസര്‍ ഉപയോഗവും കുറയുന്നു.
വൈദ്യുതി ചാര്‍ജ്‌ അടയ്ക്കുന്നതില്‍ ഇളവ് അഞ്ചു തവണ വരെ ലഭിക്കും.. വിവിധ സ്ലാബുകളില്‍ ഉള്ളവര്‍ക്ക് സബ്സിഡി ലഭിക്കും .90 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.ഇതുമൂലം വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികഭാരം നേരിടും. ബില്‍ അടയ്ക്കാത്തവരുടെ വിഛെദിക്കില്ല.

Leave a Reply