21 അംഗ മന്ത്രിസഭ; സത്യപ്രതിജ്ഞ 20ന്


തിരുവനന്തപുരം:സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സത്യപ്രതിജ്ഞ 20നു നടക്കും. സിപിഎമ്മിനു 12, ഉം
സിപിഐക്കു നാലും മന്ത്രിമാര്‍. ഈ രണ്ട് പാർട്ടികളുടെ 16 മന്ത്രിമാരേ കാലാവധി മുഴുമിപ്പിക്കും വരെ ഉണ്ടാകൂ.ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികള്‍ക്ക് ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. കേരളചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പങ്കിടൽ.
വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായിഎല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
.കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്.18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കാണും.
ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനമില്ല.അതേസമയം . ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കും. ഭരണഘടനാ പരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ എന്ന് വിജയരാഘവൻ പറഞ്ഞു. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.