പി കെ കുഞ്ഞനന്തന്‍ നിര്യാതനായി

ടി പി ചന്ദ്രശേഖരന്‍ വധകേസില്‍ ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന്‍ (72 ) തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി നിര്യാതനായി. വയറ്റിലെ അണുബാധ മൂര്‍ച്ചിച്ചതിനെതുടര്‍ന്നു കഴിഞ്ഞ ഞായറാഴ്ച ഐ സി യു വിലേക്ക് മാറ്റിയിരുന്നു.സിപിഎം പാനൂര്‍ ലോക്കല്‍കമ്മിറ്റി അംഗമായിരുന്നു. രോഗം ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി കുഞ്ഞനനന്തനെ കണ്ടിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ ജയില്‍ സന്ദര്‍ശിച്ച് ഈ കേസിലെ കുഞ്ഞനന്തന്‍ അടക്കമുള്ള പ്രതികളെ സന്ദര്‍ശിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Leave a Reply