അതിരപ്പിള്ളി പദ്ധതി: സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം

കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് വീണ്ടും പാരിസ്ഥിതിക അനുമതി തേടാൻ വൈദ്യുതി ബോർഡിന് അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധം. പ്രതിഷേധത്തിൽ സിപിഐയും പങ്കാളികളായി.

പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. അതിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്നും പദ്ധതി നടപ്പാക്കാൻ അനുവദിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിക്കെതിരേ സിപിഐ നേതാവും മുൻ വനം- പരിസ്ഥിതി  മന്ത്രിയുമായ ബിനോയ് വിശ്വവും  രംഗത്തെത്തി. മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നീക്കമെന്നും അത് നടപ്പാക്കിയാൽ ഫലം വിനാശകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അവസ്ഥയിൽ പദ്ധതിക്ക് അനുമതി ലഭിക്കാനിടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിരപ്പിള്ളിയിൽ വമ്പിച്ച പരിസ്ഥിതി നാശം കണക്കിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള എൽഡിഎഫ്സർക്കാരിന്‍റെ  നീക്കത്തിൽ സിപിഐയുടെ യുവജന വിഭാഗമായഎ ഐ വൈ എഫും പ്രതിഷേധിച്ചു. 

Leave a Reply