കൂറുമാറിയ ഏഴ് കോൺഗ്രസ് അംഗങ്ങൾ സഭയിൽ കയറരുത്

മണിപ്പൂരിൽ കോൺഗ്രസ്സിൽ നിന്ന് കാലുമാറി ബിജെപിയിൽ ചേർന്ന ഏഴ്  എം എൽ എ മാർ നിയമസഭയിൽ  പ്രവേശിക്കുന്നത്  മണിപ്പൂർ ഹൈക്കോടതി ഇന്ന്  നിരോധിച്ചു. ജൂൺ 19 ന് നടക്കുന്ന രാജ്യസഭാംഗങ്ങളെ  തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിലും ഇവർക്ക് വോട്ട് ചെയ്യാനാകില്ല. ഇവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന  ഹർജ്ജി 2017 മുതൽ സ്പീക്കറുടെ മുന്നിലുണ്ട്.അതിൽ തീരുമാനം എടുക്കുന്നത് സ്പീക്കർ വൈകിപ്പിക്കുകയായിരുന്നു. ഇവരോടൊപ്പം കൂറുമാറിയ മറ്റൊരു കോൺഗ്രസ്സ് അംഗവും വനം മന്ത്രിയുമായിരുന്ന ശ്യാം കുമാറിന് സുപ്രിം കോടതി ഇടപെടലിന് തുടർന്ന് സ്ഥാനം തെറിച്ചിരുന്നു

Leave a Reply