Flash News

ലൈഫ് മിഷന് കേസ് അന്വേഷണം സിബിഐ ക്ക് തുടരാമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. സിബിഐ യുടെ തുടര്‍ നടപടികള്‍ എല്ലാം തടയണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നാലുവട്ടം മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളാങ്കി (93 അന്തരിച്ചു. റാവു മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (78) ഹൃദയാഘാതത്തെ തുടര്‍ന്ന്ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.എകെ ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

ടി വി പത്മനാഭൻ അന്തരിച്ചു കൊച്ചി: ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി വി പത്മനാഭൻ (84 ) തിങ്കളാഴ്ച രാത്രി കൊച്ചിയിൽ അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ ദേശാഭിമാനിയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ച പത്മനാഭൻ ദേശാഭിമാനിയുടെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു. വൈറ്റില കാച്ചിപ്പള്ളി റോഡിൽ മേപ്പിള്ളിൽ വീട്ടിലായിരുന്നു താമസം. മൃതദേഹം ഇന്ന് ഉച്ചക്ക് സംസ്കരിക്കും.

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്.ഈ മാസം 28 മുതല്‍ ഫെബ്രുവരി അവസാനം വരെയായിരിക്കും സമ്മേളനം.

മുന്‍ സീറ്റ് യാത്രികര്ക്ക്പുതിയ വാഹനങ്ങളില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതലും പഴയ വാഹനങ്ങള്‍ളില്‍ ജൂണ്‍ ഒന്നുമുതലും എയര്‍ ബാഗ് നിര്‍ബന്ധിതമാക്കുന്നു.നിലവില്‍ ഡ്രൈവര്‍ക്ക് മാത്രമേ ഇത് നിര്‍ബന്ധമായിരുന്നുള്ളൂ.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് (ശനിയാഴ്ച ) 5960ആയി.ഇന്ന് മരണം 27 . ഇതുവരെ ആകെ മരണം 3442 . സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് പേര്‍ക്ക് 5403. രോഗമുക്തി നേടിയവർ 5011 ആണ്. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 53 .
Sunday, January 17, 2021