ബാറുകൾ ഇന്ന് (തിങ്കൾ) മുതൽ അടച്ചിടും


തിരുവനന്തപുരം വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ ഉയര്‍ത്തിയതിൽ പ്രതിഷേധിച്ചു : സംസ്ഥാനത്ത് ഇന്ന് (തിങ്കളാഴ്ച) മുതൽ ബാറുകൾ അടച്ചിടും. മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷൻ ആരോപിച്ചു. . പ്രശ്‌നം പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും. മാര്‍ജിന്‍ കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടിൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയിരുന്നു.

SHARE
  •  
  •  
  •  
  •  
  •  
  •