എം എൻ വിജയൻ നവമി

പ്രമുഖ ദാർശനികനും സാഹിത്യനിരൂപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം എൻ വിജയന്‍റെ നവതിയാണ് ഇന്ന്. ജൂണ്‍ എട്ട് മുതല്‍ ഒക്ടോബര്‍ 03 വരെ ആഴ്ച തോറും വിജയന്‍ മാഷിനെ അനുസ്മരിക്കുന്ന പ്രഭാഷണങ്ങള്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എന്‍ വിജയന്‍ ഫൌണ്ടേഷന്‍ , ഫേസ് ബുക്കിലും സൂം പ്ലാറ്റ് ഫോമിലും ലഭ്യമാകതക്ക വിധം സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനത്തെ പ്രഭാഷകര്‍ എന്‍ പ്രഭാകരനും പി എന്‍ ഗോപീകൃഷ്ണനും ആണ്.വിഷയം : ഫാസിസ്റ്റ് കാലത്തെ ഇടതുപക്ഷ ഭാവനയും സമരോല്‍സുക ജീവിതവും. സമയം രാത്രി ഏഴു മുതല്‍ രാത്രി എട്ട് മണി വരെ പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ പി കെ നൂറുദീന്‍ (ഫോണ്‍ 9539669000) ടെക്‌നിക്കൽ കോ-ഓർഡിനേ റ്റർ എൻ യു ഹാഷിം ഫോൺ (9961134384 ).

Leave a Reply