അപ്രിയ സത്യങ്ങളെ വ്യാജ വാർത്തയെന്ന ചാപ്പകുത്തുന്നു: രമേശ്‌

തിരുവനന്തപുരം: സർക്കാർ വിരുദ്ധ വാർത്തകളെ വ്യാജവാർത്തയെന്ന ചാപ്പയടിച്ചു മാധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകായാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രസ്താവനയില്‍ അആരോപിച്ചു. . സർക്കാർ പ്രസിൽ നിന്നും ഒ എം ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട വാർത്ത വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു പിആർഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസിൽ നിന്നും ഒ.എം.ആറിന്‍റെ രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടതായും ബൈൻഡറെ സസ്‌പെൻഡ് ചെയ്തു കഴിഞ്ഞ പതിനൊന്നാം തീയതി അച്ചടി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ വാർത്ത, മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു.ഈ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു താൻ കത്ത് നൽകിയിരുന്നതായി രമേശ്‌ ചെന്നിത്തല പറഞ്ഞു. സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.അച്ചടി, പിആർ.ഡി.എന്നീ രണ്ട് വകുപ്പുകളൂം മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമാണത്തിൽ സർക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞത്. ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെയാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *