മുഖ്യമന്ത്രിയുടെ ഓഫീസ്സിനു കള്ളക്കടത്തില്‍ പങ്ക്: രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കള്ളക്കടത്തിന് സഹായം ലഭിച്ചു എന്ന് ഒന്നാം പ്രതി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ അടിയന്തിരമായി ചോദ്യം ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. .കാര്യങ്ങൾ അങ്ങോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു . മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കള്ളകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് . ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് പറഞ്ഞിട്ട് ഉപ്പു നിന്നവര്‍ മാറിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഫെല്ലോയുമാണ് കള്ളക്കടത്തിന് സഹായിച്ചത് എന്ന് ഒന്നാം പ്രതി പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സ്വന്തം ഓഫീസ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്തയാളാണ് മുഖ്യമന്ത്രി.. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കു. കോടിയേരിക്ക് പോലും അത്ഭുതപ്പെടുത്തി മുഖ്യമന്ത്രിക്ക് ഇത് നസ്സിലാക്കാൻ കഴിയാതെവന്നു.ഇതാണോ നല്ലഭരണം എന്ന് രമേശ്‌ ചോദിച്ചു. പ്രതിപക്ഷം പ്രതിശ്ചായ നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നു എന്ന്മുഖ്യമന്ത്രി പറയുന്നു. പി ആർ ഏജൻസികൾ വിചാരിച്ചാൽ പ്രതിശ്ചായ വരില്ല.ഇല്ലാത്ത പ്രതിശ്ചായ നഷ്ടമായോ എന്ന് വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജ് ആണ്. ഞങ്ങള്‍ കണ്സല്‍ട്ടന്‍സിക്ക് എതിരല്ല. എന്നാല്‍ കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ 5 വർഷങ്ങളിൽ ഒറ്റ കൺസൾട്ടൻസിയെയും ഏർപ്പാട് ചെയ്തിട്ടില്ല. ഈ സർക്കാർ വന്നശേഷം കൺസൾട്ടൻസി രാജ് നടക്കുന്നു.
ചില സമയങ്ങളിൽ കൺസൾട്ടൻസി വേണ്ടിവരും. എന്നാല്‍ യ്യുന്നതാണ് പ്രശ്നം . പി ഡബ്ല്യൂ സി ക്കു കൺസൾട്ടൻസി നൽകാനുള്ള തീരുമാനം ആരെടുത്തു? രമേശ്‌ ചോദിച്ചു.

കൊവിഡ്പ്രതിരോധ പ്രവർത്തങ്ങൾ പൂർണമായി താളം തെറ്റിയതായി ചെന്നിത്തല ആരോപിച്ചു .സർക്കാർ പറഞ്ഞ ഒരു കാര്യവും ചെയ്തിട്ടില്ല. ‌ തിരുത്തൽ പ്രക്രിയ ആരംഭിക്കണം.യുദ്ധം തുടങ്ങും മുമ്പേ വിജയിച്ചു എന്ന് പ്രഖ്യാപിച്ചു ഹൈക്കോടതി നിര്‍ദേശിച്ചത് കൊണ്ട് സമരത്തില്‍ നിന്ന് പിന്മാറാന്‍ യുഡിഎഫ് തീരുമാനിച്ചതായി രമേശ്‌ പറഞ്ഞു. .

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *