പള്ളി തകര്‍ക്കുമെന്നത് റാവുവിന് നേരത്തെ അറിയാമായിരുന്നു :എം പി വീരേന്ദ്രകുമാര്‍

 ശ്രി എം പി വീരേന്ദ്രകുമാന്റെ ഏറ്റവും ഒടുവിലത്തെ  അഭിമുഖം ജനശക്തിയിൽ പ്രസിദ്ധീകരിച്ചത്.പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടിയുമായിട്ടായിരുന്നു  ഈ  അഭിമുഖം.

എം പി വീരേന്ദ്രകുമാറിന് ഇപ്പോള്‍ വയസ്സ് 82 . നിറകതിര്‍ പോലെ അല്പം കുനിഞ്ഞ ശിരസ്സും വപുസ്സും. അനുഭവങ്ങളുടെ അഗ്നിനാളങ്ങളില്‍ കൂര്‍പ്പിച്ചെടുത്ത ചാട്ടുളിപോലുള്ള ധിഷണയുടെയും ദീര്‍ഘമായ പൊതുപ്രവര്‍ത്തന പാരമ്പര്യത്തിന്‍റെയും ഉടമ. പതിനാറു വയസ്സില്‍ അച്ഛന്‍ പദ്മപ്രഭയുടെ കൂടെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനത്തിന് പോയി പൊതുരംഗത്തു ഇറങ്ങിയ ആളാണ്. വയനാട്ടിലെ വലിയ ഭൂവുടമ മണിയങ്കോട് കൃഷ്ണഗൗഡരുടെ കൊച്ചുമകന്‍; കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ്റുകളില്‍ പ്രമുഖന്‍ പദ്മപ്രഭാഗൗണ്ടറുടെ മകന്‍. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളാണ്. പക്ഷേ പൊതുജീവിതത്തിന്‍റെ ഒഴുക്കിലും മലരികളിലും കറങ്ങിത്തിരിഞ്ഞ് പല തീരങ്ങളില്‍ ചെന്നുപെട്ടു. പലതരം അനുഭവങ്ങള്‍ പങ്കിട്ടു. അക്കൂട്ടത്തില്‍ ഒന്നാണ് അടിയന്തിരാവസ്ഥക്കാലത്തു പത്തുമാസക്കാലം കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞതും അതിനുമുമ്പ് നിരവധി മാസങ്ങള്‍ നാട്ടിന്‍റെ പലഭാഗങ്ങളിലും ഒളിവുജീവിതം നയിച്ചതും.

തിരക്കുപിടിച്ച പൊതുപ്രവര്‍ത്തകന്‍റെ ഉള്ളില്‍ ചിന്താശീലനായ ഒരു മനുഷ്യനുണ്ട്; വായനക്കായി രാവു പകലാക്കുന്ന മനീഷിയുണ്ട്. ജീവിതത്തെ നിര്‍മമമായി നിരീക്ഷിക്കുന്ന ഒരു ദാര്‍ശനികനുണ്ട്. സ്വന്തം കൃതികളിലൂടെ ഒരു സവിശേഷ ലോകവീക്ഷണം വായനക്കാര്‍ക്കു നല്‍കുന്ന ചിന്തകനുണ്ട്. ആഗോള രാഷ്ട്രീയ പ്രവണതകളും സാമ്പത്തികശാസ്ത്രവും ഭാരതീയ ദാര്‍ശനികപാരമ്പര്യങ്ങളും അതിവിശാലമായ ലോകത്തിന്‍റെ അപാരതകളും മലയാളിക്കു പരിചയപ്പെടുത്തുന്ന യാത്രികനും എഴുത്തുകാരനുമുണ്ട്.

ദീര്‍ഘമായ പൊതുജീവിതത്തില്‍ പലതവണ എംപിയായി; എംഎല്‍എയായി; മന്ത്രിയായി. കേന്ദ്രസര്‍ക്കാരിലും കേരളത്തിലും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ പലതുണ്ടായി; ഉറ്റവരായ നേതാക്കള്‍ പലരും പലവഴിക്കു പിരിഞ്ഞുപോയി. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രധാനധാരയുടെ നേതാവായി. ബന്ധങ്ങള്‍ പിരിയുകയും വീണ്ടും ഇഴ കോര്‍ത്തെടുക്കുകയും ചെയ്തു.മുന്നണിബന്ധങ്ങളില്‍ ഇടര്‍ച്ചയും തുടര്‍ച്ചയുമുണ്ടായി. അടിയുറച്ച സോഷ്യലിസ്റ്റാണെങ്കിലും ഒരവസരത്തില്‍ വഴിതെറ്റി കോണ്‍ഗ്രസ്സ് പാളയത്തിലെത്തി; പിന്നെ വീണ്ടും ഇടതുമുന്നണിയില്‍ തിരിച്ചെത്തി.രാഷ്ട്രീയത്തില്‍ തോല്‍വികളും തിരിച്ചടികളുമുണ്ടായി. അടുത്ത സുഹൃത്തുക്കള്‍ പലരും എതിരാളികളായി; ശത്രുക്കള്‍ ചിലരൊക്കെ സഖാക്കളായി.

പക്ഷേ അത് വീരേന്ദ്രകുമാറിന്‍റെ ജീവിതത്തിന്‍റെ ഒരുവശം മാത്രമാണ്. തിരക്കുപിടിച്ച പൊതുപ്രവര്‍ത്തകന്‍റെ ഉള്ളില്‍ ചിന്താശീലനായ ഒരു മനുഷ്യനുണ്ട്; വായനക്കായി രാവു പകലാക്കുന്ന മനീഷിയുണ്ട്. ജീവിതത്തെ നിര്‍മമമായി നിരീക്ഷിക്കുന്ന ഒരു ദാര്‍ശനികനുണ്ട്. സ്വന്തം കൃതികളിലൂടെ ഒരു സവിശേഷ ലോകവീക്ഷണം വായനക്കാര്‍ക്കു നല്‍കുന്ന ചിന്തകനുണ്ട്. ആഗോള രാഷ്ട്രീയ പ്രവണതകളും സാമ്പത്തികശാസ്ത്രവും ഭാരതീയ ദാര്‍ശനികപാരമ്പര്യങ്ങളും അതിവിശാലമായ ലോകത്തിന്‍റെ അപാരതകളും മലയാളിക്കു പരിചയപ്പെടുത്തുന്ന യാത്രികനും എഴുത്തുകാരനുമുണ്ട്.

അതിനുമപ്പുറം വേറെയും ചില പ്രവര്‍ത്തനമണ്ഡലങ്ങളില്‍ കുലപതിയായും വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമമേഖലയിലെ ഏറ്റവും തലയെടുപ്പുള്ള വ്യക്തിത്വങ്ങളില്‍ ഒരാളാണ് വീരേന്ദ്രകുമാര്‍. കുടുംബത്തിന്‍റെ മാധ്യമബന്ധം മുത്തച്ഛന്‍ കൃഷ്ണഗൗഡറില്‍ തുടങ്ങുന്നതാണ്. കടത്തില്‍ മുങ്ങി പ്രതിസന്ധിയിലായ മാതൃഭൂമിക്ക് മുപ്പതുകളുടെ തുടക്കത്തില്‍ അദ്ദേഹം നല്‍കിയ സാമ്പത്തികസഹായമാണ് മണിയങ്കോട് കുടുംബത്തെ മാതൃഭൂമിയുടെ ഭാഗമാക്കിയത്. ദേശീയസമര പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പലതും സ്വാതന്ത്ര്യാനന്തരം വ്യവസായമായി തീരുന്നതും പിന്നീട് സകല ധാര്‍മികതകളും കയ്യൊഴിഞ്ഞു ലാഭക്കൊതിയുടെ മറ്റൊരു മണ്ഡലമായി സ്വയം മാറുന്നതും അദ്ദേഹം നോക്കിനിന്നതാണ്. അനിവാര്യമായ ഒരു പരിണാമപ്രക്രിയയുടെ ഭാഗം എന്ന നിലയില്‍ അതിനെ നോക്കിക്കണ്ട വീരേന്ദ്രകുമാര്‍, ദശാബ്ദങ്ങളില്‍ അദ്ദേഹം നയിച്ച മാതൃഭൂമിയെ ഇന്ത്യന്‍ ഭാഷാപത്രങ്ങളില്‍ ശക്തമായ സാന്നിധ്യവും ഒരു വ്യവസായം എന്ന നിലയില്‍ ലാഭകരമായ സ്ഥാപനവും ആക്കി വളര്‍ത്തിയെടുത്തു. ഇക്കാലത്തിനിടയില്‍ ഇന്ത്യന്‍ വാര്‍ത്താവിതരണ രംഗത്തെ മുഖ്യസ്ഥാപനമായ പിടിഐയുടെ ചെയര്‍മാനായും രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ പൊതുവേദിയായ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പരിരക്ഷിക്കാന്‍ രാജ്യത്തെ മാധ്യമമേഖലയില്‍ നടന്ന സുപ്രധാനമായ എല്ലാ നീക്കങ്ങളിലും വീരേന്ദ്രകുമാറിന്‍റെ പങ്കാളിത്തവും നേതൃത്വവും ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം കോഴിക്കോട്ടു അദ്ദേഹത്തിന്‍റെ വസതിയില്‍ ദീര്‍ഘനേരം ജനശക്തിയുമായി വീരേന്ദ്രകുമാര്‍ സംസാരിച്ചു. കുടുംബകാര്യങ്ങളും പൊതുപ്രവര്‍ത്തനവും ഇണക്കങ്ങളും പിണക്കങ്ങളും നേട്ടങ്ങളും തിരിച്ചടികളും രാജ്യവും ലോകവും നേരിടുന്ന വെല്ലുവിളികളും ജീവിതത്തിലെ നാനാമുഖമായ അനുഭവങ്ങളും പാഠങ്ങളും ഓര്‍മകളും ഒക്കെ സംഭാഷണത്തിനിടയില്‍ ഉയര്‍ന്നുവന്നു. പ്രസക്തഭാഗങ്ങള്‍:

ജനശക്തി: സോഷ്യലിസ്റ്റായതെങ്ങനെ എന്നതില്‍ നിന്ന് തന്നെ തുടങ്ങാം. സമ്പത്തിന്‍റെ മടിത്തട്ടില്‍ പിറന്നുവീണ താങ്കള്‍ സോഷ്യലിസ്റ്റായതെങ്ങനെ, സത്യത്തില്‍ അതില്‍ വല്ല ആത്മാര്‍ത്ഥതയുമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്താണ് താങ്കളെ സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയിലേക്കു എത്തിച്ചത്?

വീരേന്ദ്രകുമാര്‍: ഞങ്ങള്‍ ജൈന സമൂഹക്കാരാണ്. കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് കുടുംബത്തിന്‍റെ വരവ്. വയനാട്ടില്‍ ഞങ്ങള്‍ ആകെ മൂവായിരം ആളുകള്‍ കാണും. അതില്‍പെട്ട ഒരാളായിരുന്നു മണിയങ്കോട് കൃഷ്ണഗൗഡര്‍. എന്‍റെ മുത്തച്ഛന്‍. അദ്ദേഹം കോണ്‍ഗ്രസ്സുകാരനായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ സൈമണ്‍ കമ്മീഷനെ അയച്ചപ്പോള്‍ അതിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത നേതാക്കളില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയില്‍ വന്നു കോണ്‍ഗ്രസ്സ്പ്രവര്‍ത്തനം ആരംഭിച്ച എഐസിസി സമ്മേളനത്തില്‍ കൃഷ്ണഗൗഡറും പങ്കെടുത്തിരുന്നു. വയനാട്ടില്‍ നിന്ന് സമ്മേളനത്തിന് പോയ മൂന്നുപേരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.

1950 ഫെബ്രുവരി 11നു നടന്ന വെടിവെപ്പില്‍ കിസാന്‍സഭയുടെയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്‍റെയും നേതാക്കള്‍ അടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 19 പേരും കേരളത്തില്‍ നിന്നുള്ള വിചാരണത്തടവുകാരായിരുന്നു. മദ്രാസ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിനെതിരെ വയനാട്ടില്‍ നടന്ന പ്രക്ഷോഭത്തില്‍ എകെജി യടക്കം പല നേതാക്കളും പങ്കെടുത്തു. അന്നാണ് ഞാന്‍ ആദ്യമായി എകെജിയെ കാണുന്നത്.

കൃഷ്ണഗൗഡരുടെ രണ്ടുമക്കളില്‍ മൂത്തയാള്‍ ജിനചന്ദ്രന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്‍റിലെത്തി; 1956ല്‍. അന്ന് നെഹ്റു ക്യാബിനറ്റില്‍ ചീഫ്വിപ്പായിരുന്നു. സഹോദരന്‍ പദ്മപ്രഭ -എന്‍റെ അച്ഛന്‍- അന്നേ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. സത്യത്തില്‍ ചിന്തയില്‍ മാത്രമായിരുന്നില്ല ആ സോഷ്യലിസ്റ്റ് ആഭിമുഖ്യം.അദ്ദേഹം സ്വത്തുക്കള്‍ രണ്ടായി വിഭജിച്ചു. ഒരു പങ്കു മക്കള്‍ക്കും മറുപങ്കു പണിക്കാര്‍ക്കും നല്‍കി.അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ കണ്ടെത്തുന്നത്.വയനാട്ടില്‍ 1940കള്‍ മുതലാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുന്നത്.

അച്ഛന്‍ അതിന്‍റെ നേതാവായിരുന്നു. അന്ന് പാര്‍ട്ടിയെ നയിച്ചത് ജയപ്രകാശ് നാരായണ്‍ ആയിരുന്നു. 1951ല്‍ മദ്രാസ് നിയമസഭയിലേക്കു തിരഞ്ഞെടുപ്പു വന്നപ്പോള്‍ പദ്മപ്രഭയാണ് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിച്ചത്. അത് അന്ന് ദ്വയാംഗ മണ്ഡലമായിരുന്നു. നിയമമന്ത്രിയായിരുന്ന കോഴിപ്പുറത്തു മാധവ മേനോന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 27,000 വോട്ടിനാണ് അന്ന് പദ്മപ്രഭ വിജയിച്ചത്. അന്നാണ് ഞാന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോയത്; അച്ഛന്‍റെ കൂടെ. ആര്‍ എം മനക്കലാത്തും കെ കെ അബുവും ഒക്കെ സജീവമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലം. ഞാന്‍ ആദ്യം പ്രസംഗിക്കാന്‍ പോയത് കൊടുവള്ളിക്കടുത്തു കിഴക്കോത്തായിരുന്നു. അക്കാലത്തു വയനാട്ടില്‍ ഒരു ജാഥ വന്നു. ജെ പി അതിന്‍റെ നേതാവായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി ജെ പിയെ കാണുന്നത്. അച്ഛന്‍ പരിചയപ്പെടുത്തി. ജെ പി എന്നോട് ചോദിച്ചു, എന്തുവേണം? ഞാന്‍ പറഞ്ഞു, പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ് വേണം. അങ്ങനെ ജെ പിയില്‍ നിന്നാണ് ഞാന്‍ പാര്‍ട്ടി അംഗത്വം എടുക്കുന്നത്; വിദ്യാര്‍ത്ഥിയായിരിക്കെ.

സോഷ്യലിസ്റ്റ് ചിന്തകരില്‍ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചു കൃത്യമായ ഒരു ധാരണയുള്ള നേതാവായിരുന്നു രാംമനോഹര്‍ ലോഹ്യ. ഇന്ത്യയില്‍ വര്‍ഗ്ഗസമൂഹത്തിനു ജാതീയമായ ഒരു സ്വഭാവമാണുള്ളത്. അതിനാല്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വ്യത്യസ്തമായ സമീപനങ്ങള്‍ വേണ്ടിവരും. അതൊക്കെ തിരിച്ചറിഞ്ഞത് ലോഹ്യയുമയുള്ള സംവാദങ്ങളില്‍ നിന്നാണ്.

അക്കാലത്തെ അനുഭവങ്ങള്‍ പലതാണ്. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണമായി. വിമോചനസമരം വന്നു. പലരും അതില്‍ അണിനിരന്നു. പക്ഷേ അച്ഛന്‍ അതിനു എതിരായിരുന്നു. ആ സമയത്താണ് സേലം ജയിലില്‍ വെടിവെപ്പു നടന്നത്. 1950 ഫെബ്രുവരി 11നു നടന്ന വെടിവെപ്പില്‍ കിസാന്‍സഭയുടെയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്‍റെയും നേതാക്കള്‍ അടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 19 പേരും കേരളത്തില്‍ നിന്നുള്ള വിചാരണത്തടവുകാരായിരുന്നു.

മദ്രാസ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിനെതിരെ വയനാട്ടില്‍ നടന്ന പ്രക്ഷോഭത്തില്‍ എകെജി യടക്കം പല നേതാക്കളും പങ്കെടുത്തു. അന്നാണ് ഞാന്‍ ആദ്യമായി എകെജിയെ കാണുന്നത്. പിന്നീട് ഞാന്‍ വിദ്യാഭ്യാസത്തിനായി കല്‍ക്കത്തയ്ക്ക് പോയി. അവിടെ വിവേകാനന്ദ കോളേജില്‍ എംഎ ഫിലോസഫി കഴിഞ്ഞു ഒരു കൊല്ലം നിയമപഠനവും നടത്തി. പിന്നെ നേരെ അമേരിക്കയില്‍ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എംബിഎയ്ക്ക് ചേര്‍ന്നു. പഠിപ്പൊക്കെ കഴിഞ്ഞു തിരിച്ചു നാട്ടിലേക്കു വരുന്നവഴിയില്‍ ബോംബെയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ കണ്ടു. അന്ന് ബോംബെയില്‍ ട്രേഡ്യൂണിയന്‍ നേതാവാണ് ജോര്‍ജ്. അദ്ദേഹം വഴി റബി റായിയെയും മറ്റു നേതാക്കളെയും പരിചയപ്പെട്ടു. അക്കാലത്താണ് ലോഹ്യയുമായി ആദ്യമായി ബന്ധപ്പെടുന്നത്. സോഷ്യലിസ്റ്റ് ചിന്തകരില്‍ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചു കൃത്യമായ ഒരു ധാരണയുള്ള നേതാവായിരുന്നു രാംമനോഹര്‍ ലോഹ്യ. ഇന്ത്യയില്‍ വര്‍ഗ്ഗസമൂഹത്തിനു ജാതീയമായ ഒരു സ്വഭാവമാണുള്ളത്. അതിനാല്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വ്യത്യസ്തമായ സമീപനങ്ങള്‍ വേണ്ടിവരും. അതൊക്കെ തിരിച്ചറിഞ്ഞത് ലോഹ്യയുമയുള്ള സംവാദങ്ങളില്‍ നിന്നാണ്.

1964ലാണ് ഡോക്ടര്‍ ലോഹ്യ വയനാട്ടില്‍ വന്നത്. മൂന്നുദിവസം അദ്ദേഹം അവിടെ എന്‍റെ വീട്ടിലാണ് താമസിച്ചത്. ദീര്‍ഘമായ സംഭാഷണങ്ങളില്‍ ഞങ്ങള്‍ ആ ദിവസങ്ങളില്‍ മുഴുകി. അത് എന്‍റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ച അനുഭവമായിരുന്നു. ജാതിയെക്കുറിച്ചു പറയുമ്പോള്‍ ഒരു അവസരത്തില്‍ അദ്ദേഹം ചോദിച്ചു, നിങ്ങളുടെ മകള്‍ ഒരു അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? ഞാന്‍ പറഞ്ഞു, ആലോചിച്ചു പറയാം. പിറ്റേന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ അതിനെ സര്‍വ്വാത്മനാ അംഗീകരിക്കും. അത് നമ്മുടെ സമൂഹത്തില്‍ എളുപ്പമുള്ള കാര്യമല്ല. ഏതായാലും എന്‍റെ ജീവിതത്തില്‍ ഞാന്‍ അത് പാലിച്ചിട്ടുണ്ട്. എന്‍റെ മക്കള്‍ പല ജാതിക്കാരെയും പല ദേശക്കാരെയുമാണ് വിവാഹം കഴിച്ചത്. അവരുടെ മക്കളും അങ്ങനെതന്നെ. എന്‍റെ മകന്‍ ശ്രേയുവിന്‍റെ (ഇപ്പോള്‍ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍) ഭാര്യാസഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിമിനെയാണ്. അത് ഒരു സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്‍റെ നേട്ടമാണ്.

രാഷ്ട്രീയജീവിതത്തില്‍ ഈ പ്രതിബദ്ധത എത്രമാത്രം സാധ്യമാണ്?

എകെജി പറഞ്ഞത് നിങ്ങള്‍ ഒളിവില്‍ പോകണം, സമരം തുടരണം. ഞാന്‍ പറഞ്ഞു, ഞങ്ങളുടെ പാര്‍ട്ടിക്ക് അതിനൊന്നുമുള്ള ശേഷിയില്ല. ഒളിവില്‍പോയാല്‍ പിറ്റേന്ന് പോലീസ് അവിടെയെത്തും. അത്രക്കൊക്കെയുള്ള സൗകര്യങ്ങളേ ഞങ്ങള്‍ക്കുള്ളു. അതിനാല്‍ വരുന്നത് വരട്ടെ. എകെജി പറഞ്ഞു: “ഞങ്ങള്‍ സഹായിക്കാം. നിങ്ങള്‍ ഒളിവില്‍ പോകുക.” അങ്ങനെ ഒളിവില്‍ പോയി.

അന്ന് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത് എന്തെങ്കിലും നേടാന്‍ ആയിരുന്നില്ല. ചില ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നു; അതിന്‍റെ ഭാഗമായാണ് പൊതുപ്രവര്‍ത്തനത്തില്‍ ഇടപെട്ടത്. ഈ യാത്രയില്‍ പലതും നേടിയിരിക്കാം, പല സ്ഥാനങ്ങളിലും എത്തിയിരിക്കാം. പക്ഷേ, അതൊന്നും അത്ര പ്രധാനമായിരുന്നില്ല. അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട ശേഷം ഞാന്‍ ഇടതുമുന്നണിയുടെ കണ്‍വീനറായി ഇരിക്കുന്ന അവസരത്തിലാണ് അടിയന്തിരാവസ്ഥ വന്നത്.അന്ന് മാണിയും ബാലകൃഷ്ണപിളളയും ഒക്കെ ഞങ്ങളുടെ മുന്നണിയിലുണ്ട്.

അവര്‍ മറുഭാഗത്തേക്കു പോയി. അന്ന് ഒരുദിവസം എകെജി എന്നോട് പറഞ്ഞു, കുഞ്ഞിരാമ പൊതുവാളുടെ വീട്ടില്‍ വരണം, ചില കാര്യങ്ങള്‍ പറയാനുണ്ട്. ഏഴുമാസം ഒളിവില്‍, പിന്നെ മൈസൂരില്‍ നിന്ന് പോലീസ് പിടിച്ചു. പത്തുമാസം കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞു. അന്ന് കേരളത്തില്‍ പലേടത്തും നോട്ടീസ് എഴുതി ഒട്ടിച്ചിരുന്നു, വീരേന്ദ്രകുമാറിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്കു 25,000 ഉറുപ്പിക ഇനാം! അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നു; കയ്യില്‍ കാശൊന്നുമില്ല. തിരഞ്ഞെടുപ്പിനു നിന്നു. ആളുകള്‍ സഹായിച്ചു; തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചെലവില്‍ 25,000 ഉറുപ്പിക ബാക്കിയായിരുന്നു. തോറ്റത് വെറും 250 വോട്ടിന്.

അടിയന്തിരാവസ്ഥയില്‍ ഒളിവിലും ജയിലിലും കഴിയുമ്പോള്‍ കുടുംബം എങ്ങനെ കഴിഞ്ഞുകൂടി?

അന്ന് മുഖ്യമന്ത്രി നായനാര്‍ എന്നെ വിളിച്ചു ചോദിച്ചു, ഇതൊക്കെ എന്ത് മണ്ടത്തരമാണ്? മരമൊന്നും മുറിക്കാതെ ആളുകള്‍ക്ക് എങ്ങനെ കാര്യങ്ങള്‍ നടത്താന്‍ കഴിയും? ഞാന്‍ പറഞ്ഞു, മരം പ്രധാനമാണ് എന്ന് നമ്മള്‍ തിരിച്ചറിയുന്ന കാലം വരും. അന്ന് ഞാന്‍ പറഞ്ഞത് തന്നെയാണ് ശരി എന്ന് ഇന്നു ലോകം മുഴുക്കെ പറയുന്നുണ്ട്.

അന്ന് എന്‍റെ സ്വത്തു മുഴുക്കെ സര്‍ക്കാര്‍ പിടിച്ചെടുത്തു. ഒന്നും ഉണ്ടായിരുന്നില്ല അവിടെ. വീട് മുഴുക്കെ പൂട്ടി സീല്‍ വെച്ചു; എന്‍റെ ഭാര്യ ഉഷക്കും കുട്ടികള്‍ക്കും കഴിയാന്‍ ഒറ്റ മുറി മാത്രമാണ് അനുവദിച്ചത്. അന്ന് ശ്രേയു ചെറിയ കുട്ടിയാണ്. ഉറങ്ങാന്‍ സ്ഥലമില്ല. അതിന്‍റെയൊക്കെ വിഷമങ്ങള്‍ കാരണമാണ് ഉഷയുടെ അച്ഛന്‍ അന്ന് ഹൃദയസ്തംഭനം മൂലം മരിച്ചത്. അതാണ് അടിയന്തിരാവസ്ഥയുടെ അനുഭവങ്ങള്‍.

താങ്കളുടെ എഴുത്തില്‍, പൊതുപ്രവര്‍ത്തനത്തില്‍ പ്രകൃതിയും പരിസ്ഥിതിയും ഒരു സുപ്രധാന വിഷയമായി എന്നും നിലനിന്നിരുന്നു. മന്ത്രിയായിരിക്കെ ഒറ്റമരം പോലും മുറിക്കാന്‍ പാടില്ല എന്ന ഉത്തരവിട്ടു. അതിന്‍റെ പിറ്റേന്ന് ഇറങ്ങിപ്പോരേണ്ടിവന്നു. വിശ്വാസങ്ങളും പ്രായോഗികതയും തമ്മില്‍ ഈ വൈരുധ്യം എങ്ങനെയാണു നേരിടുന്നത്?

മന്ത്രിസഭയില്‍ നിന്ന് ഇറങ്ങിപ്പോന്നു എന്നത് ശരിതന്നെയാണ്. എന്‍റെ നിലപാട് തന്നെയാണ് ശരി എന്ന വിശ്വാസം കൊണ്ടാണ് അന്ന് ഇറങ്ങിയത്. അല്ലെങ്കില്‍ ഉത്തരവ് മരവിപ്പിച്ചോ മറിച്ചെഴുതിയോ സ്ഥാനം കാക്കാമായിരുന്നു. അന്ന് മുഖ്യമന്ത്രി നായനാര്‍ എന്നെ വിളിച്ചു ചോദിച്ചു, ഇതൊക്കെ എന്ത് മണ്ടത്തരമാണ്? മരമൊന്നും മുറിക്കാതെ ആളുകള്‍ക്ക് എങ്ങനെ കാര്യങ്ങള്‍ നടത്താന്‍ കഴിയും? ഞാന്‍ പറഞ്ഞു, മരം പ്രധാനമാണ് എന്ന് നമ്മള്‍ തിരിച്ചറിയുന്ന കാലം വരും. അന്ന് ഞാന്‍ പറഞ്ഞത് തന്നെയാണ് ശരി എന്ന് ഇന്നു ലോകം മുഴുക്കെ പറയുന്നുണ്ട്.

മരംമുറി പ്രശ്നം മാത്രമായിരുന്നോ മന്ത്രിസഭയില്‍ നിന്ന് ഇറങ്ങാന്‍ ഇടയാക്കിയത്? പാര്‍ട്ടിയിലെ തമ്മിലടിയും പാരവെപ്പും മൂലമായിരുന്നില്ലേ അന്നത്തെ രാജി? പിആര്‍ കുറുപ്പും കൂട്ടരുമായിരുന്നില്ലേ അതിനു പിന്നില്‍?

അതൊന്നും അങ്ങനെയല്ല. പാര്‍ട്ടിയില്‍ അരങ്ങില്‍ ശ്രീധരനൊക്കെ എന്‍റെ കൂടെയായിരുന്നു. എന്നാല്‍ കെ ചന്ദ്രശേഖരന് ചില പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ ഞാന്‍ എന്‍റെ നിലപാടുകള്‍ക്ക് അനുസരിച്ചാണ് നിന്നത്. അതുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് വന്നപ്പോള്‍ രാജിവെച്ചു. അത്രതന്നെ.

ഇനി പ്ലാച്ചിമടയുടെ കാര്യം എടുക്കാം. അവിടെ താങ്കളും മാതൃഭുമിയുമാണ് ശക്തമായ ഒരു പരിസ്ഥിതി വിഷയമായി അത് ദേശീയതലത്തില്‍ ഉയര്‍ത്തികൊണ്ടു വന്നത്. പക്ഷേ വ്യവസായാവശ്യത്തിന് ജലമൂറ്റല്‍ ഇന്നും ഔദ്യോഗികനയമായി തുടരുകയല്ലേ?

കോടതിയില്‍ കേസ് വരുമ്പോള്‍ ഞങ്ങളുടെ വക്കീലായി അവര്‍ നിര്‍ദേശിക്കുന്ന ആളെ വെക്കണം. ബാക്കിയൊക്കെ അവര്‍ നോക്കിക്കൊള്ളും. ഞാന്‍ പറഞ്ഞു, അത് എനിക്ക് വേണ്ട. അങ്ങനെ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന ആളല്ല വീരേന്ദ്രകുമാര്‍…

നയം മാറ്റേണ്ടിവരും. അത് ഇന്നത്തെ അവസ്ഥയുടെ അനിവാര്യതയാണ്. പ്ലാച്ചിമടയില്‍ അതാണുണ്ടായത്. അവിടെ ആദിവാസികളും മറ്റു സാധാരണ ജനങ്ങളുമാണ് കൊക്കക്കോള കമ്പനിക്കെതിരെ സമരം തുടങ്ങിയത്. മയിലമ്മ അവരുടെ ബുദ്ധിമുട്ടുകള്‍ ഞങ്ങളോട് വിവരിച്ചു. തുള്ളി വെള്ളം കിട്ടാനില്ല.ആദിവാസി കൃഷ്ണന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു,ഇവിടെ ആയിരം പറ നെല്ലുവിളയുന്ന നാടാണ്. ഇപ്പോള്‍ ജലമില്ല. അതിനാല്‍ നൂറുപറ വിളവുപോലും കിട്ടുന്നില്ല.

അതിനാലാണ് അവര്‍ സമരം തുടങ്ങിയത്. ഞങ്ങള്‍ അവരെ പിന്തുണച്ചു. ഇത് ഇനിയങ്ങോട്ടുള്ള അവസ്ഥയുടെ ലക്ഷണമാണ്. ജനങ്ങള്‍ സമരരംഗത്തിറങ്ങുമ്പോള്‍ ഏതു സര്‍ക്കാര്‍ നയവും തനിയെ മാറും.

ആ സമരത്തിന്‍റെ അനുഭവങ്ങള്‍? പത്രത്തിനു വലിയ പരസ്യനഷ്ടം ഉണ്ടാവുന്ന വിഷയമല്ലേ കുത്തകകളോട് ഉരസല്‍?

തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണ്. മാതൃഭൂമിക്കു വലിയ നഷ്ടവുമുണ്ടായി. കോടിക്കണക്കിനു രൂപയുടെ. പക്ഷേ ഞങ്ങള്‍ അത്തരം പരസ്യങ്ങള്‍ക്ക് വേണ്ടി പോകാറില്ല. വീരേന്ദ്രകുമാറിന് ഉണ്ടായ നഷ്ടത്തിന്‍റെ കഥയും പറയാം. കോളകമ്പനിയുടെ ആളുകള്‍ എന്നെ വന്നു കണ്ടു. അവര്‍ പറഞ്ഞത് അവിടെ നിന്നുള്ള വരുമാനത്തിന്‍റെ അഞ്ചു ശതമാനം നിങ്ങള്‍ക്ക് നല്‍കാം. ഒരു ചെറിയ കാര്യം മാത്രമേ അവര്‍ക്കു വേണ്ടൂ. കോടതിയില്‍ കേസ് വരുമ്പോള്‍ ഞങ്ങളുടെ വക്കീലായി അവര്‍ നിര്‍ദേശിക്കുന്ന ആളെ വെക്കണം. ബാക്കിയൊക്കെ അവര്‍ നോക്കിക്കൊള്ളും. ഞാന്‍ പറഞ്ഞു, അത് എനിക്ക് വേണ്ട. അങ്ങനെ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന ആളല്ല വീരേന്ദ്രകുമാര്‍…

പരിസ്ഥിതിയും വികസനസമീപനവും പോലുള്ള പ്രശ്നങ്ങള്‍ ഇന്ന് പൊതുജീവിതത്തില്‍ മുഖ്യവിഷയമായി വന്നിട്ടുണ്ട്. അത് പക്ഷെ താങ്കളടക്കമുള്ള മുന്നണിയുടെ സമീപനത്തില്‍, വീക്ഷണത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായി തോന്നുന്നുണ്ടോ?

ഞാന്‍ പറയുന്നത് എന്‍റെ ബോധ്യങ്ങളാണ്. അത് ഇന്ന് സമൂഹം വ്യാപകമായി അംഗീകരിച്ചിട്ടുണ്ട്. ഇവിടെ പ്രളയം വന്നു. രണ്ടു തവണ തുടര്‍ച്ചയായി. ജനങ്ങള്‍ അതിന്‍റെ പിന്നിലെ കാരണങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യന്നുണ്ട്; അവര്‍ അതിനെക്കുറിച്ചു ഉത്കണ്ഠാകുലരാണ്. അതിനാല്‍ സമീപനത്തില്‍ നയത്തില്‍ ഒക്കെ മാറ്റം വരും എന്ന് തീര്‍ച്ചയാണ്.

താങ്കള്‍ പൊതുജീവിതത്തില്‍ കൃത്യമായി ഉയര്‍ത്തിയ മറ്റൊരു വിഷയം ഇന്ത്യന്‍ മതേതരത്വത്തിന്‍റെയും ഇന്ത്യന്‍ പാരമ്പര്യങ്ങളിലെ മാനുഷികഭാവങ്ങളുടെയും പ്രശ്നമാണ്. രാമന്‍റെ ദുഃഖം മുതല്‍ ഹൈമവതഭൂമി വരെയുള്ള കൃതികളില്‍ അതാണ് നിഴലിച്ചു നില്‍ക്കുന്നത്. പക്ഷേ ഇന്ത്യ ഇന്ന് അത്തരം മഹിതമായ പാരമ്പര്യങ്ങളില്‍ നിന്ന് അകന്നു പോകുകയാണ്. എങ്ങനെയാണ് താങ്കള്‍ അതിനെ വീക്ഷിക്കുന്നത്?

ഇന്ന് ഗാന്ധിജി എവിടെയാണ്? ആരാണ് ഗോഡ്സെക്ക് അമ്പലം പണിയുന്നത്? ഇതൊക്കെ സമൂഹം ആലോചിക്കണം. അതിനു കളമൊരുക്കുകയാണ് ഒരു പത്രത്തിന്‍റെ ചുമതല. അതാണ് ഞങ്ങള്‍ ചെയ്തത്.

അത്തരം മാറ്റങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ശരിയാണ്. പക്ഷേ അതിനോടുള്ള എതിര്‍പ്പും അതേപോലെത്തന്നെ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ചിലര്‍ തെറ്റായ നിലപാടുകളില്‍ പിടിച്ചുനില്‍ക്കുന്നു എന്നത് വാസ്തവം. പക്ഷേ രാജ്യം മുന്നോട്ടുപോകുക തന്നെ ചെയ്യും.

എന്നിട്ടു നിങ്ങള്‍ എന്താണ് ചെയ്തത്? ഗാന്ധിജിയുടെ നൂറ്റമ്പതാം ജډദിനത്തില്‍ മുഖലേഖനം എഴുതാന്‍ താങ്കളുടെ പത്രം കണ്ടെത്തിയത് സവര്‍ക്കറുടെ ഒന്നാം നമ്പര്‍ ശിഷ്യനെ. ഇത് എന്തൊരു നയമാണ്?

അത് ബോധപൂര്‍വം തന്നെ ചെയ്തതാണ്. സമൂഹത്തില്‍ ഇന്ന് സംഭവിക്കുന്ന ദിശാമാറ്റത്തെ കുറിച്ച് ഒരു പൊതുചര്‍ച്ച ഉയരട്ടെ എന്ന് തന്നെയായിരുന്നു ചിന്ത. ഇന്ന് ഗാന്ധിജി എവിടെയാണ്? ആരാണ് ഗോഡ്സെക്ക് അമ്പലം പണിയുന്നത്? ഇതൊക്കെ സമൂഹം ആലോചിക്കണം. അതിനു കളമൊരുക്കുകയാണ് ഒരു പത്രത്തിന്‍റെ ചുമതല. അതാണ് ഞങ്ങള്‍ ചെയ്തത്.

പാര്‍ട്ടിയിലും ഇതൊക്കെത്തന്നെയല്ലേ നടന്നത്? ഗാന്ധിവധത്തിനുശേഷം ഒറ്റപ്പെട്ട സംഘ്പരിവാരത്തിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബഹുമാന്യത നല്‍കിയത് ആരാണ്? ആര്‍എസ്എസ് അംഗത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനസംഘക്കാര്‍ക്കു ജനതാപാര്‍ട്ടിയില്‍ അംഗത്വം നല്‍കിയതു ജെ പി തന്നെയായിരുന്നില്ലേ?

ജെപി ഒരു അധികാരവും ആഗ്രഹിച്ചില്ല, ഒരു സ്ഥാനവും അദ്ദേഹം സ്വീകരിച്ചില്ല. അന്ന് മൊറാര്‍ജി പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ ജനതാപാര്‍ട്ടിയായി മത്സരിച്ചല്ല വിജയിച്ചത്. അന്ന് അടിയന്തിരാവസ്ഥയില്‍ ഒരു മഹാസഖ്യമായിട്ടാണ് മത്സരിച്ചത്. പിന്നീടാണ് പാര്‍ട്ടിയുണ്ടായത്. ദ്വയാംഗത്വത്തെ സംബന്ധിച്ച് അന്ന് മധുലിമായേ പോലുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയില്‍ ഞാനും അരങ്ങില്‍ ശ്രീധരനും ഒക്കെ ലിമായെയെ പിന്തുണച്ചവരാണ്.

അരങ്ങിലും താങ്കളുമൊക്കെ ഒരു ജീവിതകാലം ഒന്നിച്ചുപ്രവര്‍ത്തിച്ചവരാണ്. എന്നിട്ടു അതേ അരങ്ങിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് താങ്കള്‍ അധ്യക്ഷനായ സമയത്തു തന്നെ. അതിലൊക്കെ എന്തെങ്കിലും തെറ്റുപറ്റി എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഞാന്‍ വ്യക്തിപരമായി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞത് ശ്രീധരന്‍ തന്നെയാണ്. അന്ന് പാര്‍ട്ടിയില്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. അദ്ദേഹം പുറത്തു പോകുകയായിരുന്നു. ഞങ്ങള്‍ പുറത്താക്കിയതല്ല. പിന്നീട് അച്ചടക്ക നടപടി എന്ന നിലയിലാണ് പാര്‍ട്ടി ചില നടപടികള്‍ സ്വീകരിച്ചത്.

പോട്ടെ. എന്തുകൊണ്ടാണ് നിങ്ങള്‍ സോഷ്യലിസ്റ്റുകള്‍ ഇങ്ങനെ ആയിപ്പോയത്? ഏറ്റവും പ്രമുഖരായ നേതാക്കള്‍ പോലും പുറത്തായി. വലിയ ആദര്‍ശങ്ങളുള്ള ഒരു പ്രസ്ഥാനം ഛിന്നഭിന്നമായി. ഇതൊക്കെ എങ്ങനെയാണു സംഭവിച്ചത്?

ഭിന്നതകള്‍ സ്വാഭാവികമാണ്. ആളുകള്‍ക്ക് വിയോജിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു. ലോഹ്യയും അതുതന്നെയാണ് പറഞ്ഞത്. പിന്നെ ഞങ്ങള്‍ ദേശീയവീക്ഷണമുള്ള പാര്‍ട്ടിയാണ്; പക്ഷേ പ്രാദേശികാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരം സംഗതികള്‍ ഒഴിവാക്കാനാവില്ല. ഞങ്ങള്‍ ഒരവസരത്തില്‍ നിതീഷ് കുമാറിന്‍റെ കൂടെ ജെഡിയുവിലാണ് നിന്നത്. പക്ഷേ പാര്‍ട്ടി ഞങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത കൂട്ടുകെട്ടുകളിലേക്കു നീങ്ങിയപ്പോള്‍ രാജിവെച്ചു. എന്‍റെ രാജ്യസഭാസ്ഥാനവും ഉപേക്ഷിച്ചു. നിതീഷ് ചോദിച്ചു, രാജി എപ്പോള്‍ സ്വീകരിക്കണം? ഞാന്‍ പറഞ്ഞു, ഇപ്പോള്‍ത്തന്നെ. അങ്ങനെയാണ് പിരിഞ്ഞത്. അതൊക്കെ പൊതുജീവിതത്തില്‍ വേണ്ടിവരും. നിലപാടുകളാണ് പ്രധാനം; താല്പര്യങ്ങളല്ല.

ശരി. താങ്കള്‍ സോഷ്യലിസ്റ്റും ഇടതുപക്ഷക്കാരനുമായാണ് എല്ലാക്കാലത്തും അറിയപ്പെട്ടത്. പാര്‍ട്ടി എന്നും കോണ്‍ഗ്രസ്സിന്‍റെ ബദ്ധവിരോധി. എന്നിട്ടും എന്തുകൊണ്ടാണ് താങ്കള്‍ ഒരു സുപ്രഭാതത്തില്‍ നേരെ പോയി കോണ്‍ഗ്രസ്സ് മുന്നണിയില്‍ ചേര്‍ന്നത്?എന്താണ് അതിനു ന്യായീകരണം?

അതേ, അങ്ങനെ സംഭവിച്ചു. അത് അത്തരമൊരു പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചതാണ്…

എന്നുവെച്ചാല്‍ വ്യക്തിപരമായ പ്രശ്നങ്ങളാണോ, അതോ അന്ന് മുന്നണിയില്‍ സിപിഎമ്മില്‍ ഉണ്ടായ പിണക്കങ്ങളില്‍ ചെന്നുപെട്ടതാണോ…?

വ്യക്തിപരമായ ഒരു പ്രശ്നവുമില്ല. അന്ന് അങ്ങനെയാണ് സംഭവിച്ചത്. പാര്‍ട്ടിയില്‍ അങ്ങനെയൊരു തീരുമാനമാണ് വന്നത്. അത് ഒരു കളക്ടീവ് തിങ്കിങ് പ്രോസസ്സില്‍ വന്നതാണ്. പിന്നീട് ഞങ്ങള്‍ പിഴവുകള്‍ തിരുത്തുകയും ചെയ്തു…

അതെയതെ. പാലക്കാട്ടു തോറ്റപ്പോള്‍, അല്ലേ …?

അതൊക്കെ പൊതുജീവിതത്തില്‍ സംഭവിക്കുന്നതാണ്… കാര്യങ്ങള്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ തെറ്റുകള്‍ വരും, തിരുത്തലും വരും… അതാണ് കലക്റ്റീവ് തിങ്കിങ് എന്ന് പറയുന്നത്.

താങ്കള്‍ ഇന്ത്യന്‍ മാധ്യമലോകത്തു സുപ്രധാനമായ ചുമതലകള്‍ നിര്‍വഹിച്ചയാളാണ്. പിടിഐയുടെയും ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെയും അധ്യക്ഷന്‍, ഫോര്‍ത് എസ്റ്റേറ്റിലെ ഏറ്റവും ആധികാരികശബ്ദം എന്നിങ്ങനെ. ഇപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്ഥിതി?

അവസാനമായി, മുത്തച്ഛന്‍ കൃഷ്ണഗൗഡര്‍ മാതൃഭൂമിക്ക് മൂവായിരം രൂപ കൊടുക്കുമ്പോള്‍ അത് ലാഭം നോക്കി നല്‍കിയതായിരുന്നില്ല. അന്ന് ദേശീയസമരകാലത്തു അത് തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാനും വകയുണ്ടായിരുന്നില്ല.

പിടിഐ ഇന്ന് പഴയ പിടിഐ അല്ല. മാധ്യമങ്ങളും മാറി. വിലകുറച്ചു മത്സരിച്ചു അവസാനം ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രതിസന്ധിയിലായി. പിന്നെയും പിടിച്ചുനില്‍ക്കുന്നത് ഭാഷാപത്രങ്ങളാണ്. ഇനി മാധ്യമസ്വാതന്ത്ര്യത്തിന്‍റെ വിഷയം…

ഒരു അനുഭവം പറയാം. ഞാന്‍ പിടിഐയുടെ ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് ബാബ്റി മസ്ജിദ് സംഭവം നടക്കുന്നത്. അതിനു ഏതാനും ദിവസം മുമ്പ് ജനറല്‍ മാനേജര്‍ പറഞ്ഞു, പ്രധാനമന്ത്രി നരസിംഹറാവു വിളിച്ചിരുന്നു. ആറാം തിയ്യതിയിലെ കാര്യങ്ങള്‍ സൂക്ഷിച്ചു റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത് എന്ന് പറഞ്ഞു. എന്നുവെച്ചാല്‍ എന്താണ് ആറിന് സംഭവിക്കുക എന്നു അദ്ദേഹത്തിന് കൃത്യമായി ബോധ്യമുണ്ടായിരുന്നു. വരട്ടെ,ആറാം തിയ്യതിയായില്ലല്ലോയെന്നു പറഞ്ഞു മാറ്റി. അഞ്ചാം തിയ്യതി വീണ്ടും പ്രധാനമന്ത്രിയുടെ വിളി വന്നു. ഞാന്‍ പറഞ്ഞു, ‘പ്രധാനമന്ത്രിയോട് പറയൂ, അദ്ദേഹം രാജ്യം ഭരിക്കട്ടെ, പിടിഐ ഞാന്‍ ഭരിക്കും. എന്താണ് അയോധ്യയില്‍ നിന്നുള്ള വാര്‍ത്ത എന്ന് കൃത്യമായി അറിയിക്കുക… പിറ്റേന്ന് വാര്‍ത്ത വന്നു, ബാബ്റി മസ്ജിദ് ഡിമോളിഷ്ഡ്… ബാബ്റി പള്ളി തകര്‍ത്തു… വാര്‍ത്ത അങ്ങനെതന്നെ റിലീസ് ചെയ്യാന്‍ പറഞ്ഞു. ഒരു തിരുത്തലും വേണ്ട. പിടിഐയുടെ വാര്‍ത്തയാണ് റോയിട്ടേഴ്സ് എടുത്തിരുന്നത്. അന്ന് യുഎന്‍ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ‘ബാബ്റി മസ്ജിദിന് കാര്യമായ തകരാറ് പറ്റി എന്ന് മാത്രമായിരുന്നു… അത്തരം ശക്തമായ നിലപാടുകള്‍ പല സന്ദര്‍ഭങ്ങളിലും എടുക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിട്ടുമുണ്ട്.

എന്താണ് മാധ്യമങ്ങളുടെ ഭാവി?

അച്ചടിമാധ്യമങ്ങള്‍ വലിയ കുഴപ്പത്തിലാണ്. വിലകുറച്ചു പരസ്പരം മത്സരിച്ചതാണ് അവരെ കുഴപ്പത്തിലാക്കിയത്. പക്ഷേ മാധ്യമരംഗത്തു പുതിയ പ്രവണതകള്‍ വരുന്നുണ്ട്. ആരാണോ കൂടുതല്‍ കഴിവുള്ളവര്‍, അവര്‍ വിജയിക്കും. ഉദാഹരണത്തിന് ഓണ്‍ലൈന്‍ രംഗത്തു വലിയ മുന്നേറ്റമുണ്ട് ഇന്ന്. ഇപ്പോള്‍ ലോകമെങ്ങും വായനക്കാരായി. അത് വരുമാനം കൊണ്ടുവരുന്നുമുണ്ട്.

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി വിഷമം തോന്നുന്നുണ്ടോ? ജീവിതത്തില്‍ ചെയ്തത് എന്തെങ്കിലും ശരിയായില്ല എന്ന തോന്നല്‍…?

മാതൃഭൂമി ഒരു പ്രസ്ഥാനമാണ്. കേരളത്തില്‍ സാമൂഹികമാറ്റത്തിനു ഇത്രയേറെ കളമൊരുക്കിയ മറ്റൊരു പത്രവുമില്ല. ദേശീയപ്രസ്ഥാനത്തില്‍, ക്ഷേത്രപ്രവേശന സമരത്തില്‍, സ്വാതന്ത്ര്യസമരത്തില്‍ ഒക്കെ അതിന്‍റെ പങ്കാളിത്തം അതിപ്രധാനമായിരുന്നു

അങ്ങനെ തോന്നേണ്ട കാര്യമെന്ത്? നമ്മള്‍ ഒരു യാത്രയിലാണ്. അതില്‍ പല അനുഭവങ്ങള്‍ വരും, ശരിയും തെറ്റും വരും. അത് ജീവിതത്തില്‍ ആര്‍ക്കും ഒഴിവാക്കാനാവില്ല… പിന്നെ പല കാര്യങ്ങളും അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നുന്നതു സ്വാഭാവികം… എന്‍റെ ജീവിതത്തില്‍ അങ്ങനെയൊരു സന്ദര്‍ഭമുണ്ടായത് എന്‍റെ കുടുംബ ജീവിതത്തില്‍ തന്നെയാണ്.

ഞങ്ങള്‍ക്ക് ശ്രേയുവിന് മുമ്പ് ഒരു മകനുണ്ടായിരുന്നു. അന്നൊക്കെ വീട്ടുകാര്യത്തില്‍ ശ്രദ്ധിക്കാന്‍ നേരമില്ല. ഞാന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് രാവിലെ ഇറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു, മകന് നല്ല സുഖമില്ല. ഞാന്‍ പറഞ്ഞു, പോയി പനമരത്തെ ഡോക്ടറെ കണ്ടാല്‍ മതി… ഞാന്‍ ഇറങ്ങി. വൈകീട്ട് തിരിച്ചുവന്നപ്പോള്‍, വീട്ടില്‍ ചില കാറുകളും ആള്‍ക്കാരും… മകന്‍ മരിച്ചുപോയി, ഒരു വയസ്സ് പ്രായമുള്ള സമയത്ത്. കുട്ടിയെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്നിട്ടു സംസ്കാരം കഴിഞ്ഞു പിറ്റേന്ന് തന്നെ ഞാന്‍ സ്ഥലംവിട്ടു. ആഴ്ചകള്‍ കഴിഞ്ഞാണ് പിന്നെ വീട്ടില്‍ തിരിച്ചെത്തിയത്…
അത് ഒരു അമ്മയുടെ, ഭാര്യയുടെ മനസ്സ് വായിക്കാന്‍ പറ്റാതെ പോയതിന്‍റെ അനുഭവമാണ്. അത് അങ്ങനെ വരാന്‍ പാടില്ലായിരുന്നു എന്ന് ഇന്ന് എനിക്ക് അറിയാം. മകന്‍ പിന്നീട് അതേക്കുറിച്ചു എഴുതി. ഞാന്‍ അവനോട് ചോദിച്ചു, അപ്പോള്‍ ഒന്നും മറന്നിട്ടില്ല, അല്ലേ?
അവസാനമായി, മുത്തച്ഛന്‍ കൃഷ്ണഗൗഡര്‍ മാതൃഭൂമിക്ക് മൂവായിരം രൂപ കൊടുക്കുമ്പോള്‍ അത് ലാഭം നോക്കി നല്‍കിയതായിരുന്നില്ല. അന്ന് ദേശീയസമരകാലത്തു അത് തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാനും വകയുണ്ടായിരുന്നില്ല.

എന്നാലും ഇപ്പോള്‍ നാലുതലമുറയായി താങ്കളുടെ കുടുംബം മാതൃഭൂമിയുടെ ഭാഗമാണ്. ഈ പത്രം സ്വാതന്ത്ര്യാനന്തരം എടുത്ത നിലപാടുകളെക്കുറിച്ചു എന്ത് പറയുന്നു?

മാതൃഭൂമി ഒരു പ്രസ്ഥാനമാണ്. കേരളത്തില്‍ സാമൂഹികമാറ്റത്തിനു ഇത്രയേറെ കളമൊരുക്കിയ മറ്റൊരു പത്രവുമില്ല. ദേശീയപ്രസ്ഥാനത്തില്‍, ക്ഷേത്രപ്രവേശന സമരത്തില്‍, സ്വാതന്ത്ര്യസമരത്തില്‍ ഒക്കെ അതിന്‍റെ പങ്കാളിത്തം അതിപ്രധാനമായിരുന്നു. അതില്‍ പങ്കാളികളാകാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞു. ചാരിതാര്‍ഥ്യം തോന്നുന്ന ചില അനുഭവങ്ങളാണത്.

ഇനി എന്താണ് പരിപാടി?

ചില പുസ്തകങ്ങള്‍ മനസ്സിലുണ്ട്. യൂറോപ്പില്‍ ഫാസിസ്റ്റു തടവുകേന്ദ്രങ്ങളില്‍ ഞാന്‍ ഒരു യാത്ര നടത്തിയിരുന്നു. അതേപോലെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ ഏഴായിരത്തിലധികം കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്തു രാജ്യങ്ങളെയും ജനസമൂഹങ്ങളെയും കണ്ടു. അതേക്കുറിച്ചു രണ്ടു പുസ്തകങ്ങള്‍ ഇപ്പോള്‍ ആലോചനയിലുണ്ട്.

നന്ദി, ശ്രീ വീരേന്ദ്രകുമാര്‍ ജനശക്തിയുമായി ഇത്രയും സമയം ചെലവഴിച്ചതിന്.

Leave a Reply