Flash News
കൊല്ലം: കുരീപ്പുഴ പയസ് വർക്കേഴ്സ് ഓ ഫ് സെന്റ് ജോസഫ് കോൺവെന്റ് വളപ്പിലെ കിണറിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെതാണ്(42 ) മൃതദേഹം.കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട് .ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും മൃതദേഹം കിണറ്റിൽ ഉണ്ടാകുമെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു .

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് മുക്തനായി.കൊവിഡ് രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ടോടെ ഡിസ്ച്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ന്യുമോണിയ രോഗബാധക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സാധാരണ മുറിയിലേക്ക്മാറ്റി.ഇതുവരെ ഐ സി യു വില്‍ ആയിരുന്നു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചവിവരം പുറത്തു വന്നത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കേരളം ഒരാഴ്ച ക്വാറന്റൈന് നിര്‍ബന്ധിതമാക്കി.പോലീസ് പരിശോധനയും കര്‍ക്കശമാക്കി.തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരും ആര് ടി പി സി ആര് പരിശോധനക്ക് വിധേയരാകണം.
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് (ബുധനാഴ്ച) 22,414 ആയി. ഇന്ന് മരണം 28 . ഇതുവരെ ആകെ മരണം 5000. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 20,771 പേര്‍ക്ക് . രോഗമുക്തി നേടിയവർ 5431 ആണ്. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 105.

മുന്‍ സീറ്റ് യാത്രികര്ക്ക്പുതിയ വാഹനങ്ങളില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതലും പഴയ വാഹനങ്ങള്‍ളില്‍ ജൂണ്‍ ഒന്നുമുതലും എയര്‍ ബാഗ് നിര്‍ബന്ധിതമാക്കുന്നു.നിലവില്‍ ഡ്രൈവര്‍ക്ക് മാത്രമേ ഇത് നിര്‍ബന്ധമായിരുന്നുള്ളൂ.
Thursday, April 22, 2021