കേരളത്തില്‍ വാക്സിന് വിതരണം ശനിയാഴ്ച തുടങ്ങും
കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കൊവിഡ് വാക്സിന് വിതരണം ശനിയാഴ്ച തുടങ്ങും. വ്യാഴാഴ്ച രാവിലെ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയ വാക്സിനില്‍ നിന്ന് കോഴിക്കോട്ട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എത്തിച്ചു.ഇവിടെ നിന്ന് വിവിധ ജില്ലകളിലേക്ക് നല്‍കും. മൊത്തം 4,33,500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. ആദ്യഘട്ടമായി 133 കേന്ദ്രങ്ങളില്‍ ആണ് ശനിയാഴ്ച വാക്സിന് നല്കിതുടങ്ങുന്നത്.