അരിക്കൊമ്പന്റെകിടിലൻ പ്രകടനംആരും കാണുന്നില്ലേ? “സുഹൃത്തക്കളോട് പ്രത്യേക അഭ്യർത്ഥനയാണ് ഇതൊന്ന് വായിച്ചു പോകണം”
കേരള രാഷ്ട്രീയത്തിലെ ആർക്കും തളയ്ക്കാനാകാത്ത “അരിക്കൊമ്പന്റെ” കിടിലൻ പ്രകടനത്തിനു മുന്നിൽ പഞ്ചപുച്ഛമടക്കി ഭരണപക്ഷവും പ്രതിപക്ഷവും നിൽക്കുന്നത് കാണുമ്പോൾ അമ്പരപ്പാണോ ലജ്ജയാണോ തോന്നുന്നതെന്ന് എനിക്ക് തന്നെ വ്യക്തമല്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ ഏഷ്യാനെറ്റിലെ ” പോയിന്റ് ബ്ളാങ്ക്” പരിപാടി യാദൃശ്ചികമല്ല ആസൂത്രിതമാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം ഏതു
മാധ്യമപ്രവർത്തകനുമുണ്ടാകണം. നിർഭാഗ്യത്തിന് ആ വെടിമരുന്ന് ഇവിടെ അപൂർവ്വ വസ്തുവാണ് . .എന്തായാലും അതിന് അവസരമൊരുക്കിയ മന്ത്രി റിയാസിനെ അഭിനന്ദിക്കാതിരിക്കാനാകില്ല. പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ചങ്കിടിപ്പും അസ്വസ്ഥതയും ആ അഭിമുഖത്തിൽ ഉടനീളം നിഴലിടുന്നുണ്ട്.
പക്ഷെ ഇത് കണ്ട സിപിഎം കേന്ദ്രകമ്മിറ്റി .അംഗങ്ങൾക്കും മന്ത്രിസഭാംഗങ്ങൾക്കും വായിൽ നാവുണ്ടോ എന്ന് സംശയം. മന്ത്രിസഭയിലെയും സിപിഎമ്മിലെയും ഘടക കക്ഷികളിലെയും ആർക്കൊക്കെ എതിരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ അമ്പുകൾ കൊള്ളുന്നതെന്ന് വരും ദിവസങ്ങളിലേ അറിയാനാകൂ. .
ഏഷ്യാനെറ്റിൽ മന്ത്രി മുഹമ്മദ് റിയാസ് എൽ ഡി എഫ് മന്ത്രിമാരെ തൊലിയുരിക്കുന്നതിൽ ഒരു സൂചി പഴുതിന്റെ വിടവ് പോലും മിച്ചം വച്ചില്ല. എന്തൊരു കാർക്കശ്യം! .വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. തകർത്തു റിയാസ് ! ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയെയാണ് പലപ്പോഴും ഓർമവന്നത്. പിന്നെ ദേവ് കാന്ത് ബറുവയെയും ! മുഴുവൻ മന്ത്രിമാരെയും നിയന്ത്രിച്ചു നിർത്താനുള്ള അധീശത്വം ഈ കൈകളിൽ ഉണ്ടെന്ന് മന്ത്രി റിയാസ് ഒരുമറയുമില്ലാതെ കൈകൾ ഉയർത്തി തെളിയിച്ചു. എന്തുകൊണ്ട് റിയാസ് ഇത്ര പുച്ഛത്തോടെ മന്ത്രിമാരെ ഒന്നടങ്കം കരിതേച്ചു? ഇത് റിയാസിന്റെ മാത്രം അഭിപ്രായമാണോ എന്ന് പറയേണ്ടത് രാഷ്ട്രീയ കേരളമാണ്.
2007 ആഗസ്റ്റ് രണ്ടിന് വി എസ് അച്യുതാനന്ദനെ ഇടിച്ചു താഴ്ത്താൻ പിണറായി വിജയൻ കൈരളി ചാനലിൽ ഫാരിസ് അബൂബക്കറെ ജോൺ ബ്രിട്ടാസിനെക്കൊണ്ട് അഭിമുഖം നടത്തിച്ചതിനോട് തുലനം ചെയ്യാവുന്ന അഭിമുഖമാണ് റിയാസിനെക്കൊണ്ട് നടത്തിച്ചിരിക്കുന്നത് എന്ന് വ്യക്തം. പിണറായിയുടെ പേര് എങ്ങും സൂചിപ്പിക്കാതെ തന്നെ ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് ഏഷ്യാനെറ്റ് പരിപാടിയിൽ ആർക്കും ബോധ്യപ്പെടുമായിരുന്നു. മന്ത്രി റിയാസിനെ ക്കൊണ്ട് പിണറായി സംസാരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്
മനസിലാക്കാൻ മറ്റെന്തു വേണം? ഇതാണ് പിണറായിയുടെ രാഷ്ട്രീയക്കളി യിലെ ബുദ്ധികൂർമ്മത . ഇനി പാർട്ടിയിൽ സ്ഥാനം വേണമെങ്കിൽ ഇതിന്റെ സന്ദേശം ഉൾക്കൊണ്ടായിരിക്കണം എന്ന മുന്നറിയിപ്പും
അതിലുണ്ട്. . തലങ്ങും വിലങ്ങുമുള്ള വെടിയുണ്ടകളുടെ പ്രവാഹമാണ് റിയാസ് ഈ ‘പോയിന്റ് ബ്ലാങ്ക്’ പരിപാടിയിൽ നടത്തിയിരിക്കുന്നത്. താൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് “സൂപ്പർ മുഖ്യമന്ത്രി”യാണെന്നും പാർട്ടിയെ പ്രതിരോധിക്കേണ്ട കടമ തനിക്കുണ്ടെന്നും അങ്ങിനെ ചെയ്യാത്തവർ ഭീരുക്കളും പാർട്ടിയുടെ നയങ്ങളോട് കൂറില്ലാത്തവരും ആണെന്നും റിയാസ് ആർക്കും മനസിലാകുന്ന ഭാഷയിൽ വ്യക്തമാക്കിയിരിക്കുന്നു.
ഈ അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിപക്ഷം സുഖസുഷുപ്തിയിലാണ്. ഏറെക്കുറെ മൃതപ്രായത്തിലായി കേരളത്തിലെ പ്രതിപക്ഷം എന്ന് ആർക്കും അനുമാനിക്കാം.
രാഷ്ട്രീയമായി കൗതുകത്തോടെ വിലയിരുത്തിയാൽ ഒരു ചെറിയ കുടുക്ക പോലിരിക്കുന്ന റിയാസിനെ ധീരരിൽ ധീരൻ എന്ന് തന്നെ വിശേഷിപ്പിക്കണം. അദ്ദേഹത്തിന്റെ അഭിമുഖം ഇങ്ങിനെ സംഗ്രഹിക്കാം (താൽപ്പര്യമുള്ളവർ അതൊന്ന് ലൈവ് കാണുക) . ” മന്ത്രി റിയാസ് സഹമന്ത്രിമാരോട് മുഖത്തടിച്ചു ചോദിക്കുന്നു: : പ്രതിച്ഛായയുടെ തടവറയിൽ പെട്ടുപോകുന്ന മന്ത്രിമാരെ പാർട്ടി എങ്ങിനെ വിശ്വസിക്കും? വ്യക്തിപരമായ പ്രതിച്ഛായ എന്തിന് നോക്കണം?. പാർട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിരോധിക്കേണ്ടിടത്തു അത് ചെയ്യലാണ് കടമ. അതല്ലാതെ അവിടെ ഒളിച്ചോടലല്ല. മുഖ്യമന്ത്രിയെ സംരക്ഷിച്ചാൽ പ്രതിപക്ഷത്തിന്റെ അതിക്രമം തനിക്കെതിരെ വർധിക്കുമെന്നോ ശത്രുക്കളുടെ എണ്ണം തനിക്കെതിരെ കൂടുമെന്നോ നോക്കേണ്ടകാര്യം എന്താ? ഇല്ല..അത് വലതുപക്ഷ രീതിയാണ്.അത് സ്വാർത്ഥതയാണ്.മുഖ്യമന്ത്രി ആക്രമിക്കപ്പെടുമ്പോൾ അതിലൊന്നും തലയിടാൻ പോകണ്ട എന്നത് ഇന്നത്തെ കാലത്തിന് ചേർന്ന നിലപാടല്ല, ഒരു സംശയവും വേണ്ട .ഇന്നത്തെ കാലത്തിന് ചേർന്നതല്ല ( മന്ത്രി ആവർത്തിക്കുന്നു) മന്ത്രി തുടരുന്നു” :: അതേ . ഇത്തരം സ്വാർത്ഥത പടരുകയാണ്. അവനവന്റെ ഇമേജ് മാത്രം നോക്കിയാൽ മതി എന്ന പ്രവണത വളരുകയാണ്.അത് ഓരോരുത്തരെയും അവരവരുടെ പ്രതിച്ഛായയുടെ തടവറയിൽ ഓരോരുത്തരും പെട്ടുപോകുന്നത് വലതുപക്ഷ ചിന്താഗതിയാണ് .ഞാൻ എനിക്ക് ഏന്തെന്നതല്ല .ചിന്തിക്കേണ്ടത്.ആ ചിന്ത പടരുകയാണ്.എല്ലാ മേഖലയിലും നമുക്കു ചുറ്റും ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളുടെ പിടിയിൽ പെടുന്നതിനുള്ള സാധ്യത വർധിക്കുകയാണ്. ആ വർദ്ധനയാണ് പ്രതിച്ഛായയുടെ പിടിയിലാകണം നാം എന്ന പ്രവണതയിൽ അകപ്പെട്ടുപോകുന്നത്. അതിനെതിരായ ഫൈറ്റ് കൂടിയാകണം നമ്മൾ നടത്തേണ്ടത്. പ്രതിച്ഛായ എന്നൊരു സാധനമില്ല . ഞാൻ എന്താണെന്ന് എല്ലാവർക്കും അറിയാം.അയ്യോ ഞാൻ ഇനി അങ്ങിനെ പറഞ്ഞാൽ! എന്നൊരു ചോദ്യമില്ല. . എൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിരോധിച്ചനിലപാട് പറയാൻ പറ്റാത്ത ആളിനെ എനിക്ക് എങ്ങിനെ വിശ്വസിക്കാൻ പറ്റും ഇവിടെ വ്യക്തിയല്ല പ്രസ്ഥാനമാണ് വലുത്. പ്രസ്ഥാനം എന്ന് പറയുമ്പോൾ പ്രസ്ഥാനവും പാർട്ടിയും ഒക്കെയാണ് . അതാണ് വലുത് .രാഷ്ട്രീയ പ്രശ്‌നം വന്നാൽ കൃത്യമായി നിലപാട് പറയാൻ ഉത്തരവാദിത്വമുള്ളവരാണ് എൽ ഡി എഫിലെ ഓരോ മന്ത്രിയും. ” എന്ന് മന്ത്രി റിയാസിന്റെ കുത്തുവെച്ച വാക്കുകൾ ” എല്ലാവർക്കുമുള്ള മുന്നറിപ്പല്ലേ ഇത് .
സോളാർ കമ്മീഷൻ റിപ്പോർട്ട് എഴുതിച്ചത് അഞ്ചുകോടിയോളം രൂപ ജഡ്ജിക്ക് കൊടുത്താണെന്ന് ഘടക കക്ഷി നേതാവ് പരസ്യമായി പറഞ്ഞിരിക്കുന്നതിനെ ആ കക്ഷി നേതാക്കളോ മന്ത്രിമാരോ തള്ളിപ്പറയാത്തതാണോ മന്ത്രി റിയാസിനെ പ്രകോപിച്ചതെന്നു അറിയില്ല . എന്തായാലും ഘടകകക്ഷി നേതാവിന്റെ ആരോപണം ചെന്ന് കൊള്ളുന്നത് മുഖ്യമന്ത്രിക്ക് നേരെയാണ്. ഇത്രയും പണം ജഡ്ജിക്ക് കൊടുത്താൽ രാഷ്ട്രീയ ലാഭം മുഖ്യമന്ത്രിക്കാണല്ലോ . മാത്രമല്ല ഉമ്മൻചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയാൽ 10 കോടി രൂപ തനിക്ക് നൽകാമെന്ന് ഇ പി ജയരാജൻ വാഗ് ദാനം ചെയ്തതായി വിവാദ നായിക സരിത അഭിമുഖത്തിൽ വെളിപ്പെടുത്തിയതും ജനങ്ങളുടെ മുന്നിലുണ്ട്. ഈ ആരോപണങ്ങളിൽ അമ്മായി അപ്പനെ രക്ഷിക്കാൻ ഒരു നേതാവും ഇത്രയും ദിവസമായി രംഗത്തെത്തിയില്ല എന്നത് മന്ത്രി റി യാസിന് ചെറിയകാര്യമല്ല .
മറ്റൊന്ന് കൂടി ഇതോടൊപ്പം ഓർക്കണം, സ്വന്തം ഭർത്താവായ ടി വി തോമസിനെതിരെ നിയമസഭയിൽ കെ ആർ ഗൗരിയമ്മയെക്കൊണ്ട് അണിയറയിൽ അഴിമതി ആരോപണം ഉന്നയിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയ സിപിഎം ന് ചരിത്രം കാത്തുവെച്ച കാവ്യനീതിയായിക്കോട്ടെ ഇപ്പോഴത്തെ ആരോപണം എന്ന് സിപിഐ കരുതുന്നുണ്ടാകുമോ ?
അപകടത്തിൽ പെട്ടിരിക്കുന്ന അമ്മായിയപ്പന്റെ രക്ഷയ്ക്ക് സ്വന്തം സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മന്ത്രി റിയാസ് ഒരു കൗതുകത്തിന് വേണ്ടിയെങ്കിലും ഇന്ത്യൻ പാർലമെണ്ടിന്റെയും അവിടെ ആദ്യ സഭയിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെയും ചരിത്രം കൂടി അറിയണം. ആ പ്രധാനമന്ത്രിക്കും സഭയിൽ ഒരു മരുമകൻ ഉണ്ടായിരുന്നു.പേര് ഫിറോസ് ഗാന്ധി. അമ്മായി അപ്പന്റെ മുഖത്ത് നോക്കി മരുമകൻ പറഞ്ഞത് തെറ്റുകണ്ടാൽ,അഴിമതി കണ്ടാൽ ദൈവത്തെയായാലും ചോദ്യം ചെയ്യും വിമർശിക്കും എന്ന് ആയിരുന്നു. ഫിറോസ് വാക്കുപാലിച്ചു . അഴിമതിക്കാരെ സഭയിൽ നിർത്തിപ്പൊരിച്ചു
മന്ത്രി റിയാസ് അത് വായിച്ചു പഠിക്കണം. അമ്മായി അപ്പനെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ് ഉത്തരവാദിത്വമാണ് എന്നല്ലടോ മന്ത്രി റിയാസേ ഫിറോസ് ഗാന്ധി പറഞ്ഞത്. ആരുടെയും മൂക്ക് അമ്മായി അപ്പന് വേണ്ടി ചെത്തുമെന്നല്ല പറഞ്ഞത്. അഴിമതിക്ക് കൂട്ടുനിന്നാൽ അമ്മായി അപ്പനായാലും ഈ സഭയുടെ നടുത്തളത്തിലിട്ടു ,തൊലിയുരിക്കും എന്നാണ് ! അതാണ് തന്തയ്ക്കു പിറന്ന നേതാക്കൾ ചെയ്യുന്നത്. ഫിറോസ് ഗാന്ധി എവിടെ, ഈ ഹമുക്ക് റിയാസ് എവിടെ?.