depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp സാഹിത്യകാരന്മാരുടെ മേക്കിട്ടുകയറണോ ആന്റണി? – Janashakthi Online

സാഹിത്യകാരന്മാരുടെ മേക്കിട്ടുകയറണോ ആന്റണി?

ജി ശക്തിധരൻ 17 – 03 .2023

“സ്വാതന്ത്ര്യത്തിന്​ മുമ്പും ശേഷവും നമ്മുടെ നാട്​ പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന്​ മാറ്റം വന്നിരിക്കുന്നു.എവിടെയോവെച്ച്​ സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ്​ ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ ചുരുക്കം ചിലരൊഴികെ കലാ, സാംസ്കാരിക രംഗത്തുള്ളവരും ഏതിനും സംയുക്ത പ്രസ്താവന ഇറക്കുന്നവരും പൂർണ നിശബ്​ദരായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിന്​ ശേഷമാണ്​ കുറച്ചുപേർ പ്രതികരിക്കാൻ തയാറായത്​.കേരളത്തിലെ സാംസ്കാരിക നായകരുടെ പ്രതികരണശേഷി എവിടെപ്പോയി?

തലമുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി ,ഇന്നലെ തലേക്കുന്നിൽ ബഷീറിന്‍റെ സ്മരണാർഥം ആരംഭിച്ച കള്‍ചറല്‍ സെന്‍ററിന്‍റെ ഉത്‌ഘാടനം നിർവ്വഹിക്കവെ ചോദിച്ചതാണ്. നിർഭാഗ്യവശാൽ മാധ്യമങ്ങൾ ഈ പ്രതികരണം ഇന്ന് തമസ്ക്കരിച്ചു.

യഥാർത്ഥത്തിൽ മലർന്നുകിടന്ന് തുപ്പുകയല്ലേ ആന്റണി ഇവിടെ ചെയ്യുന്നത്. ആന്റണി ഇന്ത്യയിൽ എവിടെ വളർന്നു പന്തലിച്ചാലും എറണാകുളത്തിന്റെ മഹാനായ പുത്രനല്ലേ? ഈ ഗ്യാസ് ചേംബർ പുകഞ്ഞു തീരുംവരെ ആന്റണി എവിടെയായിരുന്നു? വായിൽ നാവ് ഉണ്ടായിരുന്നില്ലേ ? ആന്റണി വളർത്തി വലുതാക്കിയ ഏതു കോൺഗ്രസ്സ് നേതാവാണ് ബ്രഹ്മപുരത്തെത്തിയത്? ആന്റണി അവിടെ ഓടി എത്തണമായിരുന്നു എന്ന മൗഢ്യം എനിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ അതിന് തടസമായിരിക്കാം .

ചാനൽ ക്യാമറകൾക്ക് മുന്നിൽ ഗോ ഗോ വിളിക്കാനല്ലാതെ നമ്മുടെ കേരളം നേരിട്ട ഈ പ്രശ്‌നത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കാൻ ഈ മുൻ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനില്ലായിരുന്നോ? ഏതെങ്കിലും വിദഗ്ധരുമായി പ്രശ്നം ചർച്ചചെയ്‌തോ? ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടല്ലോ .ഒന്ന് അദ്ദേഹത്തെ
ബന്ധപ്പെടുകയെങ്കിലും ചെയ്തോ? ആ തീപുകയിൽ വെന്തെരിയുമെന്ന് ഭയന്ന് കഴിഞ്ഞ എത്രയോ ആയിരം കുടുംബങ്ങൾ ഉണ്ടായിരുന്നു. അവരിൽ ആരെയെങ്കിലും ബന്ധപ്പെടാനോ അവരുടെ ആശങ്ക അകറ്റാനോ താങ്കൾ എന്തെങ്കിലും ചെയ്തോ?

സാഹിത്യകാരന്മാരുടെ മാപ്പർഹിക്കാത്ത മൗനത്തെക്കുറിച്ചു താങ്കൾ കുറ്റപ്പെടുത്തുന്നു!. ശരിയാണ് പൊതുപ്രാധാന്യമുള്ള വിഷയങ്ങളിൽ അവർക്ക് തണുത്ത പ്രതികരണമാണ് .പക്ഷെ ഉച്ചഭാഷിണിവെച്ചു അവരെ കുറ്റപ്പെടുത്താനും അവഹേളിക്കാനും താങ്കളെപ്പോലുള്ളവർക്ക്‌ എന്താണവകാശം? അവരെ ഇങ്ങിനെ ഷണ്ഡന്മാർ ആക്കിയതിൽ താങ്കളും ഉത്തരവാദിയല്ലേ ? താങ്കൾക്ക് അതിൽ പങ്കില്ലേ? അവരുടെ പ്രതികരണങ്ങൾക്കു എന്നെങ്കിലും താങ്കൾ ചെവികൊടുത്തിട്ടുണ്ടോ ? ഏതെങ്കിലും വിഷയത്തിൽ കഴിഞ്ഞ ഒരു വ്യാഴവട്ട കാലത്തിനിടയിൽ ഒരിക്കലെങ്കിലും അവരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടോ? അവർ എന്നും വാലാട്ടികളായി നിന്നുകൊള്ളുമെന്ന താങ്കളേപ്പോലുള്ളവരുടെ കണക്കുകൂട്ടലല്ലേ തെറ്റിയത്?
ഇപ്പോൾ ബ്രഹ്മപുരത്തെ ജനങ്ങൾ അനുഭവിച്ച കഥന കഥ കേട്ടപ്പോൾ ആന്റണിക്ക്
കവിത വരുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സാഹിത്യകാരന്മാർ ആരെന്നും പോലും തിരിച്ചറിയാത്ത ആന്റണി അവരെ കൂട്ടത്തോടെ അപമാനിച്ചു സ്വന്തം കേമത്തരത്തിൽ ഊറ്റം കൊള്ളരുതേ .
വയോവൃദ്ധരായ നേതാക്കൾക്ക് ശാരീരികമായ പല പരിമിതികളുമുണ്ട് .അത് മാനിക്കുന്നു. ഒന്ന് ചോദിച്ചോട്ടെ ,കഴിഞ്ഞ അഞ്ചുദിവസമായി ഇന്ത്യൻ പാർലമെന്റ് പ്രവർത്തിക്കുന്നില്ല. ഭരണപക്ഷം തന്നെയാണ് അതിനു പ്രധാന ഉത്തരവാദി. അവർക്ക് അദാനിയുടെ കുംഭകോണകളെക്കുറിച്ചുള്ള ചർച്ച പാർലമെന്റിൽ നിന്ന് ഒഴിവാക്കികിട്ടണം .അതിനവർ രാഹുൽന്ധിയെ പുകമറയിൽ നിർത്തി വേട്ടയാടുന്നു. അദാനിയുടെ അഴിമതി സഭയിൽ ചർച്ചയാകരുത്?അതാണ് ലക്ഷ്യം.


ഇന്ത്യയിൽ 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ചരിത്രം സൃഷ്ടിച്ച രാഹുൽഗാന്ധിയുടെ ചരിത്ര ദൗത്യം കണ്ട് ഭയന്നല്ലേ ഭരണകൂടം ഇപ്പോൾ രാഹുലിനെ കരിതേക്കാനായി പാർലമെന്റ് സ്തംഭിപ്പിക്കുന്നത് ?എത്ര അവശനായാലും രാഹുൽ ആരംഭിച്ച പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമായിരുന്നെങ്കിൽ ഒരിക്കലെങ്കിലും കേരളത്തിന്റെ മണ്ണിൽ നിന്ന് അങ്ങേയ്ക്ക് വായ് തുറന്നു കൂടായിരുന്നോ മുൻപ്? അങ്ങ് സാഹിത്യകാരന്മാരാരുടെ മൗനത്തെകുറിച്ചാണല്ലോ പറയുന്നത്. അങ്ങയുടെ മകനെ പേടിയുണ്ടോ?മോദിയ്‌ക്കെതിരെ ശബ്ദിച്ചാൽ അനിൽ ആന്റണി കോപിക്കുമോ? ലോക്സഭയിലേക്ക് 19 അംഗങ്ങളെ അയച്ച കോൺഗ്രസ് , ഈ വിഷത്തിൽ സംഘപരിവാർ രാഹുലിനെ പത്മവ്യൂഹത്തിലിട്ട് ഞെരിച്ചമർത്തുമ്പോൾ ഒരു തുള്ളി ദാഹജലം നൽകിയിട്ട് സാഹിത്യ പടുക്കളെ പുലഭ്യം വിളിക്കുകയായിരുന്നതല്ലേ നല്ലത്?

രാഹുൽഗാന്ധി ലണ്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടത്തിയ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ ഇന്ത്യയെ അപമാനിച്ചു എന്ന പൊയ് വെടി വെച്ചാണ് അഞ്ചുദിവസമായി ഭരണപക്ഷം സഭ തടസ്സപ്പെടുത്തുന്നത്. മോദി വിദേശ സന്ദർശന വേളയിൽ നടത്തിയ ഒട്ടേറെ വിവാദ പ്രസംഗങ്ങൾ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഈ വിവാദത്തിൽ കേരളത്തിലെ ഏതെങ്കിലും കോൺഗ്രസുകാരനിൽ നിന്ന് എന്തെങ്കിലും പ്രതികരണം ഏതെങ്കിലും മലയാളി കേട്ടോ. രാഹുൽ നയിച്ച ഭരത് ജോഡോ യാത്ര കേരളത്തിലെ കോൺഗ്രസുകാർക്ക് കാശ്‌മീരിൽ എത്തിയപ്പോഴേ അതിന്റെ കഥകഴിഞ്ഞു.ഇനി രാഹുലായി അദ്ദേഹത്തിന്റെ പാടായി.

സാഹിത്യകാരൻ പ്രതികരിച്ചു എന്നുതന്നെ വെക്കുക ; കോൺഗ്രസിലെ ഏതു ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തണം?