കെ കരുണാകരന്റെ കാരുണ്യം ഇന്നത്തെ മുഖ്യനിൽ നിന്ന്പ്രതീക്ഷിക്കണ്ടല്ലോ ?

(എന്റെ എഫ് ബി പോസ്റ്റുകൾ ഇന്ന് മുതൽ ബ്ലോക്ക് ചെയ്തിരിക്കുന്നത് കൊണ്ട് ഇനി എന്റെ പോസ്റ്റുകൾ janashakthionline.in ലും whatsapp ലും മാത്രമേ ലഭ്യമാകൂ .സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.)


കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ രണ്ട് സിപിഎം എം എൽ എ മാരെ (എസ് ശർമയും ബി രാഘവനും) ഭരണകക്ഷി പ്രവർത്തകരുടെ മർദ്ദനമേറ്റ്‌ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ആ മുഖ്യമന്ത്രി മിന്നൽ വേഗത്തിൽ തിരുവനന്തപുരത്തു നിന്ന് കാറിൽ എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലെത്തി അവർക്കാവശ്യമായ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പാട് ചെയ്തത് മാധ്യമങ്ങൾ മറന്നുപോയിട്ടുണ്ടാകും?. അന്ന് അദ്ദേഹം എം എൽ എ മാരോട് ഏറെ നേരം കുശലാന്വേഷണം നടത്തുകയും അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
കളമശ്ശേരിയിൽ കൊച്ചി സർവ്വകാലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കവേയായിരുന്നു എം എൽ എ മാർക്കെതിരെ അക്രമം. അന്ന് സംഭവസ്ഥലത്തെത്തി ടാക്സി കാറിൽ എം എൽ എ മാരെ ആശുപത്രിയിൽ എത്തിച്ചത് ഈ ലേഖകനും ദേശാഭിമാനിയിലെ മറ്റൊരു സഹപ്രവർത്തകനും ചേർന്നായിരുന്നു. മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ തിരുവനന്തപുരത്തു നിന്ന് സ്പീക്കർ പി പി തങ്കച്ചനും ആശുപത്രിയിൽ എത്തി എം എൽ എ മാരെ സന്ദർശിച്ചു.

എന്നാൽ നെഞ്ചിൽ “കരിങ്കല്ല്” കൊണ്ട് നടക്കുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനിയിൽ നിന്ന് ആ കാരുണ്യം പ്രതീക്ഷിക്കാനാകില്ല. പ്രത്യേകിച്ചും കെ കെ രമയ്ക്ക്. രമയ്ക്ക് ഇന്നലെ കിട്ടിയത് മുമ്പ് എന്നേ കൊടുക്കണമായിരുന്നു എന്ന് മുമുറുത്തു നടക്കുന്ന ഒരാളിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാൻ?
.മുഖ്യമന്ത്രിയുടെ കണ്ണിനു മുമ്പിൽ ഇന്നലെ ഈ അക്രമം സംഭവിച്ചിട്ട് ഒരു ഫോൺ കോളിൽ പോലും അന്വേഷിക്കാത്ത ആ മനുഷ്യപ്പറ്റില്ലായ്മ്മ ബിഹാറിലെയോ യു പി യിലെയോ മാഫിയതലവന്മാരിൽ നിന്നു പോലും കാണാനാകില്ല. അത്ര നീചനാണ് ഈ മനുഷ്യൻ എന്നത് ആർക്കാണ് മനസിലാകാത്തത്. ഇദ്ദേഹത്തെ എങ്ങിനെയാണ് അധികാരത്തിന്റെ മര കസേരയിൽ നിന്ന് ചുമന്ന് മാറ്റുന്നതെന്ന് കണ്ണുനിറയെ കേരളം കാണാൻ പോകുകയാണ്. അദ്ദേഹത്തിന്റെ വാത്സല്യവും പ്രീതിയും വഴിഞ്ഞൊഴുകുന്നത് “സ്വപന”സുന്ദരിയിൽ മാത്രമാണ്. ഒരു മുഖ്യമന്ത്രിയെ ഒരു വിവാദ സ്ത്രീ ഇത്രയേറെ സ്വാധീനിക്കപ്പെടുന്നു എന്നതും അവർക്ക് മാത്രം എന്തും ചെയ്യാനുള്ള ലൈസൻസ് നല്കിയിരിക്കുന്നുവെന്നതും

അത്ഭുതം തന്നെയാണ്. അവർ എന്തുചെയ്താലും പരാതിയില്ല. ആ സ്ത്രീയോടുള്ള അടുപ്പത്തിന് നിദാനം എന്താണെന്ന് വ്യക്തമാക്കേണ്ടത് മറ്റാരുമല്ല. ആ സ്ത്രീക്ക് അനർഹ ലാവണത്തിൽ ജോലി തരപ്പെടുത്തിക്കൊടുക്കുന്നതിൽ കാട്ടിയ അമിതാവേശവും എന്തിന്റെ സൂചനയാണ്? ഉത്തരം കിട്ടാത്ത സമസ്യതന്നെ . സ്വപ്ന സുന്ദരിക്ക് ഒരു ദോഷവും സംഭവിക്കാതിരിക്കാനുള്ള ഈ കരുതലിന്റെ പൊരുൾ ഏതു മഹർഷിക്ക് വായിച്ചെടുക്കാനാകും?

ഇവിടെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള ധാർമ്മിക ഉത്തരവാദിത്വം പോലും നിർവ്വഹിക്കാൻ കൂട്ടാതിരിക്കവെയാണ് ഈ സ്ത്രീയെയും കുടുംബത്തെയും എല്ലാ പ്രോട്ടോകാൾ നിയന്ത്രണങ്ങളും ലംഘിച്ചു ബാംഗ്ലൂരിൽ എത്തിച്ചതെന്നതും മുഖ്യമന്ത്രിക്ക് സ്വർണക്കള്ളക്കടത്തിൽ പങ്കെ ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥന് കത്തെഴുതിക്കൊടുപ്പിക്കത്തക്ക ബന്ധവും(? )ഉണ്ടായിരുന്നതെങ്ങിനെ എന്നതും ഓർക്കുക.