രോഗികളിൽ നിന്ന് പോലീസ് വിവരം ശേഖരിക്കുന്നത് ചട്ടവിരുദ്ധം: ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ശൈലി മാറ്റാതെ കേരളം നേരിടുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചു. സൈബർ ആക്രമണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം ചെകുത്താൻ വേദമോതുന്നത് പോലെയാണ്. ആശയപരമായ പോരാട്ടത്തിന് പകരം ആയുധമെടുത്ത പോരാട്ടത്തിനാണ് മുഖ്യമന്ത്രി പ്രോത്സാഹനം നൽകുന്നത്.
എന്തിനാണ് കോവിഡ് രോഗികളുടെ സി ഡി ആർ ശേഖരിക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് ചോദി ച്ചു. എന്ത് നിയമം അനുസരിച്ചാണ് ഇത്?മാസങ്ങളായി ഇത് നടത്തിക്കൊണ്ടിരിക്കുകയാണ് ആരാണ് ഇതിനു നിർദേശം നൽകിയത്?രോഗികൾ കുറ്റവാളികളോ ക്രിമിനലുകളോ അല്ല.ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇത്. ഈ വിവര ശേഖരണം ഞെട്ടിക്കുന്നതാണ്. പൗരന്‍റെ സ്വകാര്യതയ്ക്ക് മേലുള്ള ഈ കടന്ന് കയറ്റത്തെ .ഒരു നിയമവും സാധൂകരിക്കുന്നില്ല എന്ന് രമേശ് പറഞ്ഞു. ടെലിഫോൺ നിയമത്തിന്റെ നഗ്‌നമായ ലംഘനം ആണിത്.ആരുടേയും സമ്മതം ഇല്ലാതെയാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന് പോലീസ് സേനയ്ക്ക് അധികാരം കൊടുക്കുന്നത് അനുവദിച്ചുകൂടെന്ന് രമേശ് പറഞ്ഞു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply